video
play-sharp-fill

ഉദ്ഘാടനം കഴിയാൻ ആലപ്പുഴ ബൈപ്പാസിന്റെ ഇരുവശത്തും കാത്തുകിടന്നത് നൂറുകണക്കിന് വാഹനങ്ങൾ ; തുറന്ന് കൊടുത്തപ്പോൾ വാഹനങ്ങളുടെ മത്സരയോട്ടവും  കൂട്ടയിടിയും ; ഒരു മണിക്കൂറിനുള്ളിൽ കൂട്ടിയിടിച്ചത് ഒരു ലോറിയും രണ്ട് കാറുകളും : ഉദ്ഘാടന ദിവസം തന്നെ ആലപ്പുഴ ബൈപ്പാസ് കുരുതിക്കളമായി

ഉദ്ഘാടനം കഴിയാൻ ആലപ്പുഴ ബൈപ്പാസിന്റെ ഇരുവശത്തും കാത്തുകിടന്നത് നൂറുകണക്കിന് വാഹനങ്ങൾ ; തുറന്ന് കൊടുത്തപ്പോൾ വാഹനങ്ങളുടെ മത്സരയോട്ടവും കൂട്ടയിടിയും ; ഒരു മണിക്കൂറിനുള്ളിൽ കൂട്ടിയിടിച്ചത് ഒരു ലോറിയും രണ്ട് കാറുകളും : ഉദ്ഘാടന ദിവസം തന്നെ ആലപ്പുഴ ബൈപ്പാസ് കുരുതിക്കളമായി

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: കഴിഞ്ഞ ദിവസം ഏറെ ആഘോഷിച്ച ഒന്നായിരുന്ന ആലപ്പുഴ ബൈപ്പാസ് റോഡിന്റെ ഉദ്ഘാടനം. എന്നാൽ ഏറെ ലജ്ജാവഹമായിരുന്നു ഉദ്ഘാടനം കഴിഞ്ഞതിന് പിന്നാലെ ഉണ്ടായ സംഭവ വികാസങ്ങൾ.

ഉദ്ഘാടനത്തിന് മുന്നേ തന്നെ നൂറു കണക്കിന് വാഹനങ്ങളാണ് ബൈപ്പാസിലേക്ക് പ്രവേശിക്കാൻ ഇരുവശത്തുമായി കാത്ത് കിടന്നത്. ഉദ്ഘാടനം കഴിഞ്ഞതിന് പിന്നാലെ വാഹനങ്ങൾ നിരനിരയായി റോഡിലേക്ക് പ്രവേശിക്കുക ആയിരുന്നു. ഇതിന് പിന്നാലെ അപകടവും ഉണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാത്തുകാത്തിരുന്ന് തുറന്ന് ഒരു മണിക്കൂറിനുള്ളിൽ ആലപ്പുഴ ബൈപാസിൽ വാഹനങ്ങളുടെ കൂട്ടയിടി ഉണ്ടായി. ഒരു ലോറിയും രണ്ടു കാറുകളുമാണ് ഒന്നിനുപുറകെ ഒന്നായി കൂട്ടിയിടിച്ചത്.
മണിക്കൂറുകളോളം കാത്തുകിടന്ന ശേഷം വാഹനങ്ങൾ ബൈപാസിലേക്കു പ്രവേശിച്ചതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. തുടർന്നാണു പലയിടത്തും വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്. ബൈപാസിലേക്ക് പ്രവേശിച്ച ഒരു ബൈക്ക് പഞ്ചറാകുകയും ചെയ്തു

മേൽപ്പാലത്തിൽത്തന്നെയായിരുന്നു അപകടം. മുന്നിൽപോയ ലോറി ബ്രേക്കിട്ടതോടെ പുറകെ വന്ന കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ കാറുകൾക്ക് സാരമായി കേടുപാടുണ്ടായി. ഇതിനുപുറമെ മറ്റു പലസ്ഥലങ്ങളിലും ചെറിയ അപകടങ്ങളുണ്ടായി. വാഹനങ്ങൾക്ക് ചില്ലറ കേടുപാടുണ്ടായെങ്കിലും വാഹനങ്ങൾ ബൈപ്പാസിൽ മാറ്റിനിർത്താൻ സൗകര്യമുണ്ടായതിനാൽ ഗതാഗതത്തെ കാര്യമായി ബാധിച്ചില്ല.

70കളിലാണ് ബൈപ്പാസിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചത്. 17 കോടിയായിരുന്നു അന്നത്തെ എസ്റ്റിമേറ്റ്. ഇന്ന് 348 കോടി രൂപ ചെലവിലാണ് പൊതുമരാമത്ത് വകുപ്പ് ബൈപ്പാസ് നിർമ്മാണം പൂർത്തിയാക്കിയത്. ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തോടെ എത്ര വലിയ പദ്ധതിയും മനോഹരമായി പൂർത്തീകരിക്കാൻ പൊതുമാരമാത്ത് വകുപ്പിന് സാധിക്കുമെന്നത് ഒരിക്കൽ കൂടി തെളിയുകയും ചെയ്തു.