ബീച്ചിൽ ഫോട്ടോ എടുക്കുന്നതിനിടെ അപകടം ; അമ്മയും ആറു വയസ്സുള്ള കുട്ടിയും തിരയിൽപ്പെട്ടു ; 20 മീറ്ററോളം ഒഴുകിപ്പോയ ഇരുവരെയും രക്ഷപ്പെടുത്തിയത് ലൈഫ്ഗാർഡ്; അപകടത്തിൽപ്പെട്ടത് അസാം സ്വദേശികൾ
സ്വന്തം ലേഖകൻ
ആലപ്പുഴ : ബീച്ചിൽ ഫോട്ടോ എടുക്കുന്നതിനിടയിൽ തിരയിൽ അകപ്പെട്ട അമ്മയും കുഞ്ഞിനെയും ലൈഫ്ഗാർഡ് രക്ഷപ്പെടുത്തി. അസാം സ്വദേശികളായ യുവതിയും ആറുവയസുള്ള കുട്ടിയുമാണ് അപകടത്തിൽപ്പെട്ടത്.
ആലപ്പുഴ ബീച്ചിൽ ഫോട്ടോ എടുക്കുന്നതിനിടെയാണ് ഇരുവരും തിരയിൽപ്പെട്ട് കടലിലേക്ക് ഒഴുകിപ്പോയത്. ഇന്നലെ വൈകിട്ട് കടൽപ്പാലത്തിന് വടക്ക് ഭാഗത്തായിരുന്നു അപകടം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭർത്താവിന്റെ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുന്നതിനിടെയാണ് യുവതിയും കുട്ടിയും അപ്രതീക്ഷിതമായി എത്തിയ കൂറ്റൻ തിരമാലയിൽപ്പെട്ടത്. തിരയിൽ പെട്ട കുട്ടി ഒഴുകിപ്പോകുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അമ്മയും തിരയിൽപ്പെട്ടത്. തീരത്തു നിന്നും 20 മീറ്ററോളം ദൂരത്തേക്ക് ഇരുവരും ഒഴുകിപ്പോയി.
അപകടത്തിൽപ്പെട്ട അമ്മയെയും കുഞ്ഞിനെയും ലൈഫ്ഗാർഡ് അനിൽകുമാറാണ് കടലിലേക്ക് ചാടി രക്ഷപ്പെടുത്തിയത്. ലൈഫ് ഗാർഡുകളായ ഷിബു, സന്തോഷ്, ബിജു ചാക്കോ എന്നിവരോടൊപ്പം ഭർത്താവും സഹായത്തിനെത്തി. ഇരുവർക്കും കാര്യമായ പരിക്ക് ഉണ്ടായില്ല.