ആലപ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാത ശിശുക്കളെ മാറി നല്‍കിയതായി പരാതി; തത്തംപള്ളി, വെള്ളക്കിണര്‍ സ്വദേശിനികളുടെ ആൺ-പെൺ കുട്ടികളാണ് മാറിപ്പോയത്;

Spread the love

ആലപ്പുഴ: ആലപ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാത ശിശുക്കളെ മാറി നല്‍കി. മൂന്ന് ദിവസം മുന്‍പ് പ്രസവിച്ച തത്തംപള്ളി, വെള്ളക്കിണര്‍ സ്വദേശികളുടെ ആണ്‍, പെണ്‍കുഞ്ഞുങ്ങളെയാണ് മാറിപ്പോയത്. നവജാതശിശുക്കളുടെ മഞ്ഞനിറം മാറുന്നതിന് ദേഹത്ത് ലൈറ്റ് അടിപ്പിക്കാന്‍ കൊണ്ടുപോയതായിരുന്നു.

ആശുപത്രിയിലെ ശുചീകരണജീവനക്കാരാണ് കുട്ടികളെ തിരിച്ചുകൊണ്ടുവന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആലപ്പുഴ ബീച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് സംഭവം.

സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ബന്ധുക്കള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group