കെട്ടിട നമ്പർ നൽകുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടു ;ആലപ്പുഴ അരൂരിൽ പഞ്ചായത്ത്‌ സെക്രട്ടറി വിജിലൻസ് പിടിയിൽ

കെട്ടിട നമ്പർ നൽകുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടു ;ആലപ്പുഴ അരൂരിൽ പഞ്ചായത്ത്‌ സെക്രട്ടറി വിജിലൻസ് പിടിയിൽ

ആലപ്പുഴ: കെട്ടിട നമ്പർ നൽകുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട പഞ്ചായത്ത്‌ സെക്രട്ടറി വിജിലൻസ് പിടിയിൽ. ആലപ്പുഴ അരൂർ പഞ്ചായത്ത് സെക്രട്ടറി മണിയപ്പനെയാണ് കോട്ടയം വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ പിടികൂടിയത്.

ആലപ്പുഴ സ്വദേശിയിൽ നിന്നും കെട്ടിട നമ്പർ നൽകുന്നതിനായി ഒരു ലക്ഷം കൈകൂലിയായി ആവശ്യപ്പെട്ടു. കെട്ടിടം ഉടമ പരാതി നൽകിയതിനെ തുടർന്നു വിജിലൻസ് നിർദേശം അനുസരിച്ച് കെട്ടിടം ഉടമ പണം നൽകാമെന്നു സമ്മതിക്കുകയായിരുന്നു.

പണം കൈപ്പറ്റുന്നതിനിടെയാണ വിജിലൻസ് സംഘം പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group