
അച്ചാർ നൽകിയില്ലെന്നാരോപിച്ച് ക്ഷേത്രത്തിലെ അന്നദാനത്തിനിടെ സംഘർഷം ; ക്ഷേത്ര ഭാരവാഹിയേയും ഭാര്യയേയും മർദ്ദിച്ച യുവാവിനെതിരെ കേസെടുത്ത് പോലീസ്
ആലപ്പുഴ : ക്ഷേത്രത്തിലെ അന്നദാനത്തിനിടെ അച്ചാർ നല്‍കിയില്ലെന്ന് പറഞ്ഞ് ക്ഷേത്ര ഭാരവാഹിയേയും ഭാര്യയേയും മർദിച്ചതായി പരാതി.
ഇലഞ്ഞിപ്പറമ്ബ് ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള അന്നദാനത്തിനിടെയാണ് സംഭവം.
ഇലഞ്ഞിപ്പറമ്ബ് ക്ഷേത്രത്തിലെ ഭാരവാഹിയും ആലപ്പുഴ സ്വദേശിയുമായ രാജേഷ്, ഭാര്യ അർച്ചന എന്നിവർക്കാണ് മർദനമേറ്റത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ ആലപ്പുഴ സ്വദേശി അരുണിനെതിരെ സൗത്ത് പൊലീസ് കേസെടുത്തു. യാതൊരു പ്രകോപനവുമില്ലാതെ അരുണ്‍ മർദിക്കുകയായിരുന്നുവെന്ന് രാജേഷ് പറയുന്നു.
Third Eye News Live
0