ആലപ്പുഴ: ആലപ്പുഴയിൽ സ്കൂട്ടർ ലോറിയിൽ ഇടിച്ച് വയോധിക മരിച്ചു. തണ്ണീർമുക്കം സ്വദേശി അപ്പുക്കുട്ടൻ്റെ ഭാര്യ രതി (60) ആണ് മരിച്ചത്. ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ ദേശീയപാതയിൽ പട്ടണക്കാട് മഹാദേവ ക്ഷേത്രത്തിന് സമീപത്തു വെച്ചാണ് അപകടത്തിൽപ്പെട്ടത്.
അപ്പുക്കുട്ടനായിരുന്നു സ്‌കൂട്ടർ ഓടിച്ചിരുന്നത്. ലോറിയ്ക്കടിയിൽ രതി അകപ്പെടുകയായിരുന്നു. അപ്പുക്കുട്ടൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. രതിയുടെ മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.