ആലപ്പുഴയിൽ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ ലോറിയിലിടിച്ച് അപകടം; ഭാര്യ മരിച്ചു; ഭർത്താവിന് ​ഗുരുതര പരിക്ക്

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. പൊന്നാംവെളി മുതിരുപറമ്പിൽ ശ്രീനിവാസ ഷേണായിയുടെ ഭാര്യ ജ്യോതി ആണ് മരിച്ചത്.

ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ ലോറിയിൽ ഇടിക്കുകയായിരുന്നു. ദേശീയപാതയിൽ തുറവൂർ ആലയ്ക്കാപറമ്പിൽ ഇന്നു രാവിലെയായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീനിവാസ ഷേണായിയും ജ്യോതിയും സഞ്ചരിച്ചിരുന്ന സ്കൂട്ടർ, ലോറിയിൽ തട്ടി നിയന്ത്രണംവിടുകയും ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. വീഴ്ചയിൽ ലോറിക്കടിയിൽപ്പെട്ട ജ്യോതി, തൽക്ഷണം മരിച്ചു. സംഭവത്തിൽ കുത്തിയതോട് പൊലീസ് കേസെടുത്തു.