
സ്വന്തം ലേഖിക
ഹരിപ്പാട് : വാഹനമിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. നടന്നു പോകുമ്പോൾ മിനിലോറി തട്ടി റോഡിലേക്ക് വീണ ഹരിപ്പാട് ചെറുതന കോടാലിപ്പറമ്പിൽ കൊച്ചുമോൻ (47), പിന്നാലെ വന്ന കാർ കയറിയിറങ്ങിയാണ് മരിച്ചത്. ദേശീയപാതയിൽ വണ്ടാനം ടിഡി മെഡിക്കൽ കോളജിന് സമീപം രാവിലെയായിരുന്നു അപകടം.


