കെഎസ്‌ആര്‍ടിസി  ബസ് ഓട്ടോയിലിടിച്ച്‌ ഓട്ടോ യാത്രക്കാരി മരിച്ചു

കെഎസ്‌ആര്‍ടിസി ബസ് ഓട്ടോയിലിടിച്ച്‌ ഓട്ടോ യാത്രക്കാരി മരിച്ചു

സ്വന്തം ലേഖകൻ

ആലപ്പുഴ : ദേശീയപാതയില്‍ പുറക്കാട് ജങ്ഷന് വടക്കുഭാഗത്തായി കെഎസ്‌ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ഓട്ടോയിലിടിച്ച്‌ ഓട്ടോ യാത്രക്കാരി മരിച്ചു.

മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് തോപ്പില്‍ റഫീക്കിന്റെ ഭാര്യ റസീന (40) മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ണഞ്ചേരിയില്‍ നിന്നും കരുനാഗപ്പള്ളിയിലേക്ക് പോവുകയായിരുന്ന ഒരേ കുടുംബത്തിലുള്ളവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോയിലാണ് തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ് ഇടിച്ചത്.

പിതാവ് പരേതനായ മുഹമ്മദ് കുഞ്ഞ്. മാതാവ് ഖദീജ.