
ആലപ്പുഴ: ആലപ്പുഴയെയും ചങ്ങനാശേരിയെയും ബന്ധിപ്പിക്കുന്ന എസി റോഡിന്റെ നവീകരിച്ച ഭാഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 2018ലെ മഹാപ്രളയത്തിൽ വലിയ കേടുപാട് സംഭവിച്ചിരുന്ന ഈ റോഡ് ഇനി പ്രളയം വന്നാലും തകരാത്ത വിധത്തിലാണ് പുനർനിർമാണം നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കനത്ത മഴ പെയ്താലും എസി റോഡിലൂടെ ഗതാഗതം തടസപ്പെടുമെന്ന ആശങ്ക ഇനി വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
റോഡിന്റെ നിർമ്മാണത്തിൽ ചില തടസങ്ങൾ കാരണം വൈകല്യം ഉണ്ടായതായി മുഖ്യമന്ത്രി സമ്മതിച്ചു. എന്നാൽ രാജ്യാന്തര നിലവാരത്തിലാണ് റോഡ് നിർമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ദേശീയപാതയുടെ നിർമ്മാണം പൂർത്തിയായ ഭാഗങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി നിർവഹിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
തുടർച്ചയായ രണ്ട് എൽഡിഎഫ് സർക്കാരുകളുടെ ഇടപെടലിലൂടെ സംസ്ഥാനത്തെ ജനങ്ങൾക്ക് വികസനത്തിന്റെ സ്പർശം ലഭിച്ചതായി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 2016ന് മുൻപ് ഇത്തരം വലിയ പദ്ധതികൾ നടപ്പാക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടായിരുന്നുവെന്നും, ജനങ്ങളോടുള്ള പ്രതിബദ്ധത കൊണ്ടാണ് സർക്കാർ വികസന പദ്ധതികളുമായി മുന്നോട്ട് പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


