ആലപ്പുഴയിൽ ഇന്റർനെറ്റ് കേബിൾ പൊട്ടിവീണ് കഴുത്തിൽ കുരുങ്ങി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അധ്യാപകന് പരിക്ക് ; പരിക്കേറ്റത് കോട്ടയം കങ്ങഴ സ്വദേശിയായ അധ്യാപകന്

Spread the love

ആലപ്പുഴ : ഇരുചക്രവാഹനത്തിൽ സ്കൂ‌ളിലേക്ക് പോകുകയായിരുന്ന അധ്യാപകന് കേബിൾ പൊട്ടിവീണ് പരിക്കേറ്റു.ഇന്ന് രാവിലെ 9.30ഓടെയായിരുന്നു സംഭവം.

ആലപ്പുഴ ലജ്‌നത്ത് എൽപി സ്‌കൂളിലെ അധ്യാപകനും കോട്ടയം കങ്ങഴ സ്വദേശിയുമായ സജാദ് റഹ്മാൻ (25) ആണ് പരിക്കേറ്റത്. അപകടത്തിൽ അധ്യാപകന് കഴുത്തിനാണ് പരിക്കേറ്റത്.

രാവിലെ ജോലിക്കായി ചുങ്കത്തെ താമസ സ്ഥലത്ത് നിന്ന് സ്കൂ‌ളിലേക്ക് ബൈക്കിൽ പോകുന്നതിനിടെ പാസ്പോർട്ട് ഓഫീസിന് സമീപത്തെത്തിയപ്പോൾ ഇന്റർനെറ്റ് കേബിൾ പൊട്ടി വീണ് കഴുത്തിൽ കുരുങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ ബൈക്ക് നിയന്ത്രണം വിട്ട് അധ്യാപകൻ താഴെ വീണു, തുടർന്ന് തൊട്ടു പിന്നാലെ വാഹനത്തിലെത്തിയ സിവിൽ സ്റ്റേഷൻ വാർഡ് കൗൺസിലർ സിമി ഷാഫി ഖാനാണ് അധ്യാപകനെ ആശുപത്രിയിലെത്തിച്ചത്.

പൊട്ടി വീണ കേബിൾ കഴുത്തിൽ പൂർണ്ണമായും ചുറ്റാതിരുന്നത് വലിയ അപകടം ഒഴിവാക്കി.