ആലപ്പുഴ ജില്ലയില്‍ നെല്ല്‌ സംഭരണം തുടങ്ങി

Spread the love

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ നെല്ല്‌ സംഭരണം തുടങ്ങി. ഇന്നലെ രാവിലെ ഭക്ഷ്യ മന്ത്രിയുടെയും കൃഷിമന്ത്രിയുടെയും ഓണ്‍ലൈന്‍ സാന്നിധ്യത്തില്‍ സപ്ലൈകോയില്‍ നടന്ന യോഗത്തിലാണ്‌ ആലപ്പുഴ ജില്ലയിലെ നെല്ല്‌ അടിയന്തരമായി സംഭരിക്കാന്‍ തീരുമാനിച്ചത്‌.

video
play-sharp-fill

സപ്ലൈകോയുമായി വെള്ളിയാഴ്‌ച കരാര്‍ ഒപ്പിട്ട കാലടി അമിലോസ്‌ മില്ലിനോട്‌ ആലപ്പുഴ ജില്ലയിലെ നെടുമുടി വള്ളുവന്‍കാട്‌ പാട ശേഖരം, പൂന്തുറ പാടശേഖരം എന്നിവിടങ്ങളിലെ നെല്ല്‌ സംഭരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന്‌ കരുവാറ്റ ഈഴഞ്ചീരി വെസ്‌റ്റ്, പരിയക്കാടന്‍ സമിതി എന്നിവിടങ്ങളിലെ നെല്ലും അമിലോസ്‌ മില്ല്‌ സംഭരിക്കും. കൊയ്‌ത്തു കഴിഞ്ഞ പാടശേഖരങ്ങളില്‍ മില്ലുകള്‍ സഹകരിക്കാത്തത്‌ കാരണം നേരത്തെ നെല്ല്‌ സംഭരണം തടസ്സപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

75 ലോഡ്‌ നെല്ല്‌ കെട്ടിക്കിടക്കുന്ന ആലപ്പുഴ ജില്ലയില്‍ അടിയന്തരസംഭരണം നടത്തണമെന്ന്‌ യോഗത്തില്‍ നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു. ഭക്ഷ്യ മന്ത്രി ജി.ആര്‍. അനില്‍, കൃഷിമന്ത്രി പി. പ്രസാദ്‌, സപ്ലൈകോ മാനേജിങ്‌ ഡയറക്‌ടര്‍ ജയകൃഷ്‌ണന്‍ വി.എം, പാഡി മാനേജര്‍ കവിത തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.