video
play-sharp-fill

ആലപ്പാട് കനാൽ വൃത്തിയാക്കുന്നതിനിടെ ജെസിബി മറിഞ്ഞ് തൊഴിലാളിയെ കാണാതായി; ജങ്കാറിൽ നിന്നും ഹിറ്റാച്ചി തലകീഴായി മറിഞ്ഞ് തൊഴിലാളി അടിയിൽ കുടുങ്ങുകയായിരുന്നു

ആലപ്പാട് കനാൽ വൃത്തിയാക്കുന്നതിനിടെ ജെസിബി മറിഞ്ഞ് തൊഴിലാളിയെ കാണാതായി; ജങ്കാറിൽ നിന്നും ഹിറ്റാച്ചി തലകീഴായി മറിഞ്ഞ് തൊഴിലാളി അടിയിൽ കുടുങ്ങുകയായിരുന്നു

Spread the love

തൃശൂർ: ആലപ്പാട് – പള്ളിപ്പുറം പാട ശേഖരത്തിൽ കനാൽ വൃത്തിയാക്കുന്നതിനിടെ ജെസിബി മറിഞ്ഞ് തൊഴിലാളിയെ കാണാതായി.

കർണാടക സ്വദേശിയായ ജെ സെബി ഓപ്പറേറ്ററെയാണ് കാണാതായത്. ഇന്ന് വൈകീട്ട് 4 മണിയോടെയാണ് അപകടം.

പാടശേഖരത്തിലെ കനാലിലെ ചണ്ടി നീക്കം ചെയ്യുന്നതിനായി ജങ്കാറിനു മുകളിൽ ഹിറ്റാച്ചി ജെസിബി ഫിറ്റ് ചെയ്താണ് ജോലികൾ നടത്തിയിരുന്നത്. ഇതിനിടെ ജങ്കാറിൽ നിന്നും ഹിറ്റാച്ചി തലകീഴായി മറിഞ്ഞ് തൊഴിലാളി അടിയിൽ കുടുങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊഴിലാളിയെ കണ്ടെത്താൻ ഫയർ ഫോഴ്സ് എത്തി ശ്രമം നടത്തുന്നുണ്ടെങ്കിലും ശ്രമം വിജയിച്ചിട്ടില്ല.