കരിമണൽ മാഫിയക്കെതിരെ പൊരുതുന്ന ആലപ്പാടിന് പിൻതുണയുമായി കോട്ടയം കൂട്ടായ്മ; വ്യാഴാഴ്ച വൈകിട്ട് ഗാന്ധിസ്‌ക്വയറിൽ കൂട്ടായ്മാ സംഗമം

കരിമണൽ മാഫിയക്കെതിരെ പൊരുതുന്ന ആലപ്പാടിന് പിൻതുണയുമായി കോട്ടയം കൂട്ടായ്മ; വ്യാഴാഴ്ച വൈകിട്ട് ഗാന്ധിസ്‌ക്വയറിൽ കൂട്ടായ്മാ സംഗമം

സ്വന്തം ലേഖകൻ

കോട്ടയം: കരിമണൽ ഖനനത്തിന് എതിരെ പൊതുരുന്ന ആലപ്പാടിന് പിൻതുണയുമായി കോട്ടയത്തെ വിവിധ സംഘടനകൾ രംഗത്ത്. ഗ്രീൻഫ്രട്ടേണിറ്റി, ഇൻഡ്യാ ട്രീ ഫൗണ്ടേഷൻ, കോട്ടയം പരിസ്ഥിതി സംരക്ഷണ സമിതി എന്നീ സംഘടനകളാണ് ഇപ്പോൾ പൊരുതുന്ന ആലപ്പാടിന് പിൻതുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. വ്യാഴാഴ്ച വൈകിട്ട് അ്്ഞ്ചിന് കോട്ടയം ഗാന്ധിസ്‌ക്വയറിൽ കൂട്ടായ്മയുടെ സംഗമം ചേരും. 
അനധികൃത കരിമണൽ ഖനനത്തിനെതിരെ ആലപ്പാട്ടുകാർ നടത്തിവരുന്ന റിലേ നിരാഹാരം രണ്ടുമാസം പിന്നിടുകയാണ്. നിരവധി പ്രമുഖരും ഇതിനോടകം ആലപ്പാടിനും അവിടുത്തെ പ്രദേശവാസികൾക്ക് വേണ്ടിയും ശബ്ദമുയർത്തിക്കഴിഞ്ഞു. പ്രളയത്തിൽ മുങ്ങിയ കേരള ജനതയ്ക്ക് കൈത്താങ്ങായ കടലിന്റെ മക്കളുടെ പ്രശ്‌നത്തിന് രാഷ്ട്രീയ പാർട്ടികൾ നിശബ്ദത പാലിച്ചപ്പോൾ ഇവർക്ക് വേണ്ടി ശബ്ദമുയർത്തുകയാണ് കോട്ടയത്തെ വിവിധ സംഘടനകളുടെ കൂട്ടായ്മ. 
കോട്ടയം നഗരമധ്യത്തിൽ ഗാന്ധിസ്‌ക്വയറിൽ ചേരുന്ന കൂട്ടായ്മാ സംഗമത്തിൽ വിവിധ പരിപാടികളും കരിമണൽ ഖനനത്തിനെതിരെ ബോധവത്കരണ പരിപാടികളും നടക്കും.