video
play-sharp-fill

അലൻ ചൊവ്വാഴ്ച പരീക്ഷയെഴുതും ; കനത്ത സുരക്ഷയിൽ പരീക്ഷാ കേന്ദ്രത്തിലെത്തിക്കുന്നത് എൻ.ഐ.എ സംഘം

അലൻ ചൊവ്വാഴ്ച പരീക്ഷയെഴുതും ; കനത്ത സുരക്ഷയിൽ പരീക്ഷാ കേന്ദ്രത്തിലെത്തിക്കുന്നത് എൻ.ഐ.എ സംഘം

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ: പന്തീരങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബ് ചൊവ്വാഴ്ച എൽഎൽബി പരീക്ഷയെഴുതും. കനത്ത സുരക്ഷയിൽ വപരീക്ഷാ കേന്ദ്രത്തിലെത്തിക്കുന്നത് എൻ.ഐ.എ സംഘമാണ്. കണ്ണൂർ സർവകലാശാലയുടെ എൽഎൽബി രണ്ടാം സെമസ്റ്റർ പരീക്ഷ യാണ് അലൻ എഴുതുന്നത്. പാലയാട് ക്യാമ്പസാണു പരീക്ഷാ കേന്ദ്രം.

സർവകലാശാലയുടെ നിയമപഠനവിഭാഗത്തിൽ എൽഎൽബി വിദ്യാർഥിയായിരുന്ന അലൻ മൂന്നാം സെമസ്റ്ററിൽ പഠിക്കുമ്പോഴാണ് യുഎപിഎ കേസിൽ അറസ്റ്റിലാകുന്നത്. തുടർന്ന് പഠനവിഭാഗത്തിൽനിന്നു പുറത്താക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ നിലവിൽ മൂന്നാം സെമസ്റ്റൽ എൽ.എൽ.ബി പരീക്ഷ എഴുതാൻ മാത്രമാണു വിലക്കുള്ളതെന്നും രണ്ടാം സെമസ്റ്റർ പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് അലൻ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് ഹർജിയിൽ എൻഐഎ, കണ്ണൂർ സർവകലാശാല എന്നിവരോടു ഹൈക്കോടതി വിശദീകരണം തേടിയിരുന്നു.

കൊച്ചിയിൽനിന്ന് എൻഐഎ സംഘമായിരിക്കും അലനെ പരീക്ഷയെഴുതിക്കാൻ തലശ്ശേരിയിൽ എത്തിക്കുക. ക്യാമ്പസിൽ പോലീസ് സുരക്ഷയൊരുക്കും. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമുതൽ അഞ്ചുവരെയാണു പരീക്ഷ നടക്കുന്നത.

Tags :