വീട്ടില്‍ പണം കുമിഞ്ഞുകൂടണോ?; ഭാഗ്യം കൊണ്ടുവരാനും നെഗറ്റീവ് എനർജി അകറ്റാനും സഹായിക്കും: ഉടൻ ആലം കല്ല് വാങ്ങി സൂക്ഷിക്കൂ

Spread the love

വീട്ടില്‍ ഭാഗ്യം കൊണ്ടുവരാനും നെഗറ്റീവ് എനർജി അകറ്റാനും ആലം സഹായിക്കുന്നു. വാസ്തുപ്രകാരം നിരവധി പ്രത്യേകതകള്‍ ഉള്ള ഒന്നാണ് ആലം കല്ല്. ശരിയായ കോണില്‍ ആലം സൂക്ഷിക്കുന്നത് വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങള്‍ അകറ്റുമെന്നാണ് പറയപ്പെടുന്നത്.

video
play-sharp-fill

വീടിന്റെ കോണുകളിലും പ്രവേശന കവാടത്തിലും ആലം വയ്ക്കുന്നത് വാസ്തു പ്രശ്നങ്ങള്‍ കുറയ്ക്കുകയും ശാന്തത വർദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. ദുഷ്ടശക്തികളെ അകറ്റാൻ കറുത്ത തുണിയില്‍ പൊതിഞ്ഞ് തലയിണയുടെ അടിയിലോ വാതിലിനടുത്തോ ആലം വയ്ക്കുന്നത് നല്ലതാണെന്ന് വാസ്തുവില്‍ പറയുന്നു. ഇത് ദുഃസ്വപ്നം കാണുന്നത് തടയാൻ സഹായിക്കും.

വീട്ടിലെ സാമ്പത്തിക പ്രശ്നം അകറ്റാൻ ഒരു കഷ്ണം ആലം സേഫിലോ ലോക്കറിലോ സൂക്ഷിക്കുന്നത് നല്ലതാണ്. ചുവപ്പ്, വെള്ള നിറങ്ങളിലുള്ള തുണികളില്‍ കെട്ടി പണം സൂക്ഷിക്കുന്ന സ്ഥലത്ത് ആലം വയ്ക്കാം. ഇത് പണവുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീക്കുമെന്നാണ് വിശ്വാസം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group