കോട്ടയം പാമ്പാടി ആലാംമ്പള്ളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഞായറാഴ്ച ധന്വന്തര ഹോമം

Spread the love

 

കോട്ടയം :പാമ്പാടി ആലാംമ്പള്ളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഞായറാഴ്ച അതിവിശിഷ്ട ധന്വന്തര ഹോമം നടക്കും.

video
play-sharp-fill

പാമ്പാടിയിൽ ആദ്യമായാണ് മഹാധന്വന്തര ഹോമം നടക്കുന്നത്.

ഗുരുവായൂർ മുൻ മേൽശാന്തിയും, പ്രമുഖ ആയുർവേദ ഡോക്ടറും സാമവേദ പണ്ഡിതനുമായ ഡോ. ശിവകരൻ നമ്പൂതിരി ഹോമത്തിന് പ്രധാന കാർമികത്വം വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച രാവിലെ 7 മണിക്ക് ആരംഭിക്കുന്ന ഹോമം 11 മണിയോടെ സമാപിക്കും.

തുടർന്ന് ഹോമ ശിഷ്ട നെയ് വിതരണവും, ഔഷധ കഞ്ഞി വിതരണവും നടക്കും.