ഉരുള്‍പൊട്ടലിലെ മലവെള്ളത്തില്‍ 70 കിലോമീറ്ററോളം ഒഴുകിയ അലമാര ഒടുവില്‍ വീട്ടില്‍ തിരികെയെത്തി; മുണ്ടക്കയത്തു നിന്നും കാഞ്ഞിരപ്പള്ളിയില്‍ നിന്നുമെല്ലാം നഷ്ടപ്പെട്ട പല സാധനങ്ങളും ഇപ്പോള്‍ കുട്ടനാട്ടില്‍

Spread the love

സ്വന്തം ലേഖിക

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ കിടങ്ങറ പുഴയില്‍ വല വീശാന്‍ ഇറങ്ങിയതാണ് മണ്ണൂത്ര ഷാജിയും കൂട്ടുകാരും, ഒഴുകിവന്നത് തേക്കിന്റെ അലമാര.

ഷാജിയും സംഘവും ഇതു കരയ്ക്കു കയറ്റി. ഉള്ളില്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞു ബാങ്ക് പാസ്ബുക്ക്. വിലാസം നോക്കിയപ്പോള്‍ മുണ്ടക്കയം ഷാസ് നികുഞ്ജത്തില്‍ കണ്ണന്റേതാണ് ഇതെന്നു മനസ്സിലായി. അദ്ദേഹത്തെ കണ്ടെത്തി വിവരമറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അങ്ങനെ, 16 മണിക്കൂറും 67 കിലോമീറ്ററും ഒഴുകിയ ആ അലമാര സ്വന്തം വീട്ടില്‍ തിരിച്ചെത്തി.കണ്ണന്റെ സഹോദരന്‍ സാബുവിനു 30 വര്‍ഷം മുന്‍പ് സമ്മാനമായി ലഭിച്ചതാണ് ഈ അലമാര.

പ്രളയത്തിന്റെ ആറാം ദിവസം കണ്ണനും ഭാര്യ സെല്‍വിക്കും ആധാരം തിരികെക്കിട്ടി. മുണ്ടക്കയം കോസ്വേ പാലത്തിനു സമീപമാണ് ഇവരുടെ താമസം. ആലപ്പുഴ ചേന്നങ്കരി ആര്യഭവന്‍ ബേബിക്കാണ് ഇന്നലെ പുഴയില്‍നിന്നു ബാഗ് ലഭിച്ചത്.

നെടുമുടിയില്‍നിന്ന് വേണാട്ട് ഭാഗത്തേക്കു വള്ളത്തില്‍ പോകുന്നതിനിടെ ചേന്നങ്കരി പാലത്തില്‍ ഉടക്കിയ നിലയിലാണു ബാഗ് കണ്ടതെന്നു ബേബി പറഞ്ഞു. സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ. കെ. സുരേഷിന്റെ സഹായത്താല്‍ കണ്ണനു കൈമാറി. കറിക്കാട്ടൂര്‍ കറിക്കാട്ടൂര്‍ പാറക്കുഴി പി. കെ. ജോയി ഓട്ടോറിക്ഷ വര്‍ക്ഷോപ്പില്‍ കൊടുത്തതാണ്. അവിടെനിന്ന് ഒഴുകിപ്പോയി.

പുഴയൊഴുകിയ വഴിയില്‍ അന്വേഷണം നടത്തുകയാണെന്ന് ജോയി പറഞ്ഞു. സാധനങ്ങള്‍ നഷ്ടപ്പെട്ട പലരും ഇതേ പ്രതീക്ഷയിലാണ്. മുണ്ടക്കയത്തുനിന്നും കാഞ്ഞിരപ്പള്ളിയില്‍ നിന്നുമെല്ലാം നഷ്ടപ്പെട്ട കാര്‍ മുതല്‍ വീടിന്റെ പ്രമാണം വരെ ഇപ്പോള്‍ മണിമലയാറ്റിലുണ്ട്.
കോട്ടയത്തു നിന്ന് കുട്ടനാട്ടിലൂടെയാണു മണിമലയാര്‍ ഒഴുകുന്നത്.