സ്കൂൾ വിദ്യാർത്ഥികളുമായി പോയ ജീപ്പ് നിയന്ത്രണം വിട്ട് അപകടം; 13 വിദ്യാർത്ഥികൾക്ക് പരിക്ക്

Spread the love

കണ്ണൂർ: ആലക്കോട് വിദ്യാർത്ഥികളുമായി സ്കൂളിലേക്ക് പോയ ജീപ്പ് നിയന്ത്രണം വിട്ട് അപകടത്തിൽപെട്ടു. ജീപ്പിലുണ്ടായിരുന്ന 13 വിദ്യാർത്ഥികൾക്ക് പരുക്കേറ്റു.

 

ഇവരെ ആലക്കോട് സഹകരണ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

ആലക്കോട് സെൻറ് സെബാസ്റ്റ്യൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് പോയ ജീപ്പാണ് ഇന്ന് രാവിലെ അപകടത്തിൽപ്പെട്ടത്. അപകടത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group