ആദ്യ ചിത്രമായ അലൈപായുതേയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചത് കേരളത്തിലാണ് ;അന്ന് മുതല്‍ താനൊരു മലയാളിയാണെന്ന് എല്ലാവരും കരുതി; കാവ്യ മാധവന്‍ തന്റെ ഭാര്യയാണെന്ന് പലരും കരുതി;പേര് കാരണം പൊല്ലാപ്പ് പിടിച്ചെന്ന് നടൻ മാധവന്‍

ആദ്യ ചിത്രമായ അലൈപായുതേയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചത് കേരളത്തിലാണ് ;അന്ന് മുതല്‍ താനൊരു മലയാളിയാണെന്ന് എല്ലാവരും കരുതി; കാവ്യ മാധവന്‍ തന്റെ ഭാര്യയാണെന്ന് പലരും കരുതി;പേര് കാരണം പൊല്ലാപ്പ് പിടിച്ചെന്ന് നടൻ മാധവന്‍

 

സ്വന്തം ലേഖിക

കൊച്ചി :ചോക്ലേറ്റ് ഹീറോ ആയി മലയാള സിനിമയിലേക്കെത്തി സ്വന്തം ഇടം കണ്ടെത്തിയ നടനാണ് മാധവന്‍. നായകനില്‍ നിന്നും ഇപ്പോള്‍ സംവിധായകനാവുകയാണ് മാധവന്‍.

ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന നമ്ബി നാരായണന്റെ ജീവിതം പറയുന്ന
റോക്കട്രി ദി നമ്ബി എഫക്‌ട് എന്ന ചിത്രത്തിലൂടെയാണ് മാധവന്‍ സംവിധാനത്തിലേക്ക് കടക്കുന്നത്. ചിത്രത്തില്‍ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നതും മാധവനാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി താരം കൊച്ചിയിലെത്തിയിരുന്നു.
അപ്പോള്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. മാധവന്റെ ആദ്യചിത്രമായ അലൈപായുതേയുടെ ഭാഗങ്ങള്‍ കേരളത്തിലും ചിത്രീകരിച്ചിരുന്നു.
അതിനെ കുറിച്ചാണ് മാധവന് പറയുന്നത്.

 

 

“കേരളത്തില്‍ നിന്നാണ് സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയത്, അന്ന് മുതല്‍ താനൊരു മലയാളിയാണെന്നാണ് എല്ലാവരും കരുതിയത്. മാധവന്‍ എന്ന പേരു കാരണം കാവ്യ മാധവന്‍ എന്റെ ഭാര്യയാണെന്നും പോലും പലരും കരുതിയിരുന്നെന്നും മാധവന്‍ പറയുന്നു.

 

മലയാളികളുടെ സ്‌നേഹം ഒരു ഭാഗ്യമായിട്ടാണ് കാണുന്നത്, എവിടെപ്പോയാലും മലയാളികള്‍ അവരുടെ സ്‌നേഹം പ്രകടിപ്പിച്ച്‌ അടുത്തേക്ക് വരാറുണ്ടെന്നും മാധവന്‍ പറയുന്നു. ദുബൈയില്‍ ചെന്നാലും മാധവന്‍ ചേട്ടാ, മാഡ്ഡി ചേട്ടാ എന്നു വിളിച്ച്‌ അടുത്തുവരും, മാധവന്‍ പറഞ്ഞു.

രാജ്യത്തിന് സ്വപ്നതുല്യമായ ധാരാളം നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ നമ്ബി നാരായണന്റെ സംഭാവനകള്‍ കൊണ്ട് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അത് പലര്‍ക്കും അറിയില്ല. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു സംഭവം മാത്രമാണ് അദ്ദേഹത്തിന് സംഭവിച്ച ദുരന്തം. തന്റെ നിരപരാധിത്വം നമ്ബി നാരായണന്‍ തെളിയിക്കുകയും ചെയ്തതാണ്. മലയാളികള്‍ എന്നും തനിക്ക് നല്‍കിയ സ്നേഹം വലുതാണെന്നും തന്റെ ആദ്യ സിനിമ ആരംഭിച്ചത് കേരളത്തില്‍ നിന്നാണെന്നും ഇപ്പോള്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിലും മലയാളി സാന്നിധ്യം ഉണ്ടെന്നും മാധവന്‍ കൂട്ടിച്ചേര്‍ത്തു.