ഒളശ്ശ അലക്കുകടവ് എസ്.എൻ.ഡി.പി. യോഗം ശാഖാനമ്പർ 782 ലുള്ള ഗുരുകടാക്ഷം കുടുംബയോഗം വാർഷിക പൊതുയോഗവും പുതിയ ഭരണ സമതി തെരഞ്ഞെടുപ്പും നടന്നു.

Spread the love

ഒളശ്ശ: 782-ാംനമ്പർ എസ്.എൻ.ഡി.പി ശാഖായോഗത്തിലെ ഗുരുകടാക്ഷം കുടുംബയോഗത്തിൽ പുതിയ ഭരണ സമതിയെ തെരഞ്ഞെടുത്തു. വട്ടുകളത്തിൽ ബിന്ദു രാജേഷിൻ്റെ വസതിയിൽ വച്ച് ശാഖായോഗം പ്രസിഡൻ്റ് ഷാജിമോൻ പി.കെ. യുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ശാഖ സെക്രട്ടറി മഹേഷ് പി.കെ. ഉദ്ഘാടനം ചെയ്തു. കൺവീനർ പി.ആർ. ലാലൻ സ്വാഗതം പറഞ്ഞു.

video
play-sharp-fill

കണക്കും റിപ്പോർട്ടും കൺവീനർ അവതരിപ്പിച്ചു. ശാഖായോഗം വൈസ് പ്രസിഡൻ്റ് കെ.കെ. കുട്ടൻ, വനിതാ സംഘം പ്രസിഡൻ്റ് ഗീത അനിൽകുമാർ, വനിതാ സംഘം സെക്രട്ടറി പുഷ്പ സുഗതൻ , അഭയഹസ്തം കുടുംബയോഗം കൺവീനർ സുഗതൻ

എൻ.പി, പി.ജി. ആർ കുടുംബയോഗം കൺവീനർ കുഞ്ഞുമോൾ പ്രകാശ്, ശാഖായോഗം മുൻ ഭാരവാഹികളായിരുന്ന പി.കെ. ദാസപ്പൻ, സി.ആർ. വിജയൻ, കുടുംബയോഗം നിയുക്ത കൺവീനർ ആര്യ സജീവ് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആര്യ സജീവ് മാലിയിൽ (കൺവീനർ), അജിതാ സാബു (വട്ടുകളത്തിൽ), കമ്മറ്റിയംഗങ്ങളായി രാജേഷ് പുത്തൻ പറമ്പിൽ , പ്രീത് പുത്തൻപറമ്പിൽ , ഗിരിജ അനിൽ പുത്തൻപറമ്പിൽ എന്നിവരെ തെരഞ്ഞെടുത്തു.
എം.എ.ഒന്നാം റാങ്ക് കരസ്ഥമാക്കി രാഷ്ട്രപതിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങിയ ആവണി സജീ വട്ടപ്പറമ്പിനെ അനുമോദിച്ചു. ആവണിയുടെ അമ്മ ബീന അവാർഡ് ഏറ്റുവാങ്ങി.