പണിക്കൂലിയില്ലാതെ സ്വർണ്ണ വിൽപ്പനയെന്ന് വമ്പൻ പരസ്യം ചെയ്ത് അല്‍ മുക്താദിര്‍ ജ്വല്ലറി നടത്തിയത് തട്ടിപ്പോ ?  പരിശുദ്ധ നാമങ്ങള്‍ ദുരുപയോഗം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയെന്ന ആരോപണവുമായി സ്വര്‍ണ വ്യാപാരികളുടെ സംഘടന:  നാട്ടുകാരിൽ നിന്ന് ഡെപ്പോസിറ്റായി വാങ്ങിയത് കോടികൾ;  അരക്കിലോ സ്വര്‍ണം പോലുമില്ലാതെ ജ്വല്ലറി ഷോറൂമുകൾ; പിരിച്ചെടുത്ത 2000 കോടിയുമായി മുതലാളി  മുങ്ങിയെന്ന സൂചനയുമായി AKGSMA

പണിക്കൂലിയില്ലാതെ സ്വർണ്ണ വിൽപ്പനയെന്ന് വമ്പൻ പരസ്യം ചെയ്ത് അല്‍ മുക്താദിര്‍ ജ്വല്ലറി നടത്തിയത് തട്ടിപ്പോ ? പരിശുദ്ധ നാമങ്ങള്‍ ദുരുപയോഗം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയെന്ന ആരോപണവുമായി സ്വര്‍ണ വ്യാപാരികളുടെ സംഘടന: നാട്ടുകാരിൽ നിന്ന് ഡെപ്പോസിറ്റായി വാങ്ങിയത് കോടികൾ; അരക്കിലോ സ്വര്‍ണം പോലുമില്ലാതെ ജ്വല്ലറി ഷോറൂമുകൾ; പിരിച്ചെടുത്ത 2000 കോടിയുമായി മുതലാളി മുങ്ങിയെന്ന സൂചനയുമായി AKGSMA

കോട്ടയം : വമ്പൻ പരസ്യങ്ങളിലൂടെ ഉപഭോക്താക്കളുടെ വിശ്വാസം പിടിച്ചുപറ്റി തട്ടിപ്പ്. നാട്ടുകാരില്‍ നിന്ന് സ്വരൂപിച്ച 2000 കോടി രൂപയുമായി ജ്വല്ലറി ഉടമ മുങ്ങിയതായി ആരോപണം. 0% പണിക്കൂലിയില്‍ സ്വര്‍ണാഭരണങ്ങള്‍ നല്‍കുമെന്ന് അവകാശവാദത്തോടെ സമീപകാലങ്ങളില്‍ പത്രപരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന അല്‍മുക്താദിർ ജ്വല്ലറിക്കെതിരെയാണ് ഗുരുതരാരോപണം ഉയർന്നിരിക്കുന്നത്.

0% പണിക്കൂലിയില്‍ സ്വര്‍ണാഭരണങ്ങള്‍ നല്‍കുമെന്ന് പറഞ്ഞ് പ്രമുഖ പത്രങ്ങളുടെ മുൻ പേജില്‍ തന്നെ പരസ്യങ്ങള്‍ നല്‍കി മുസ്ലീം സമുദായത്തിലെ ഒരു വിഭാഗം ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ച്‌ വന്‍തോതില്‍ പണം തട്ടിയെടുത്തെന്നാണ് അല്‍മുക്താദിര്‍ ഗ്രൂപ്പിനെതിരായ പരാതി.

വിവാഹ ആവശ്യത്തിന് അടക്കം സ്വര്‍ണം നല്‍കുന്നതിന് വന്‍തോതില്‍ ഡിപ്പോസിറ്റ് വാങ്ങിച്ചിരുന്ന അല്‍മുക്താദിര്‍ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം കിട്ടാത്തതോടെ എന്ത് ചെയ്യുമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് ഉപഭോക്താക്കള്‍. തൊഴിലാളികളെ ഉപയോഗിച്ച്‌ നടത്തിയ വന്‍ ഡിപ്പോസിറ്റ് ശേഖരണത്തെ തുടര്‍ന്ന് ജീവനക്കാരും ഇപ്പോള്‍ ഉടമയ്‌ക്കെതിരെ നടപടിയ്‌ക്കൊരുങ്ങുകയാണ്. പരസ്യങ്ങള്‍ വഴി നിരവധി ആള്‍ക്കാരാണ് തട്ടിപ്പില്‍ കുടുങ്ങി കോടികള്‍ നിക്ഷേപമായി നല്‍കിയിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശുദ്ധ നാമങ്ങള്‍ ദുരുപയോഗം ചെയ്തു കേരളത്തിലെ സ്വര്‍ണാഭരണ മേഖലയിലേക്ക് ഹലാല്‍ പലിശ തട്ടിപ്പുമായി എത്തിയവര്‍ 2000 കോടിയുമായി മുങ്ങിയതായുള്ള സൂചന പങ്കുവെയ്ക്കുന്നത് സ്വര്‍ണ വ്യാപാര മേഖലയിലെ വ്യാപാരികളുടെ അസോസിയേഷനായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (AKGSMA) ആണ്. തുടക്കത്തില്‍ തന്നെ തട്ടിപ്പുതിരിച്ചറിഞ്ഞു അല്‍-മുക്താദിര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട് മാനുഫാക്ച്ചറിംഗ് ഹോല്‍സെയില്‍ ജ്വല്ലറിയ്‌ക്കെതിരെ സ്വര്‍ണവ്യാപാരികളുടെ സംഘടന രംഗത്ത് വന്നിരുന്നു. എന്നാല്‍ പത്ര മാധ്യമങ്ങളില്‍ വന്‍ പരസ്യം നല്‍കിയും തട്ടിപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി ചില പുരോഹിതന്മാരെ ഒപ്പം കൂട്ടിയും മതവികാരം ദുരുപയോഗം ചെയ്താണ് വന്‍തോതില്‍ നിക്ഷേപം നേടിയെടുത്തതെന്ന് (AKGSMA) സംസ്ഥാന ട്രഷറര്‍ അഡ്വ.എസ്.അബ്ദുല്‍ നാസര്‍ പറയുന്നു.

Tags :