video
play-sharp-fill
എല്ലാ ഹർത്താലുകളും ജനദ്രോഹപരം; ബിജെപിയല്ല  ആര് നടത്തിയിലും തള്ളിപറയും; അൽഫോൺസ് കണ്ണന്താനം

എല്ലാ ഹർത്താലുകളും ജനദ്രോഹപരം; ബിജെപിയല്ല ആര് നടത്തിയിലും തള്ളിപറയും; അൽഫോൺസ് കണ്ണന്താനം


സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന ഹർത്താലുകൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. ഹർത്താലുകളും ബന്ദും ജനങ്ങളുടെ മൗലികാവകാശത്തെ ലംഘിക്കുകയാണെന്നും ബിജെപി അല്ല ആര് ഹർത്താൽ നടത്തിയാലും അംഗീകരിക്കാൻ സാധിക്കില്ലെന്നും മന്ത്രി തുറന്നടിച്ചു.
ഹർത്താൽ നടത്തുമ്പോൾ ടൂറിസത്തെ മാത്രം എങ്ങനെയാണ് ഒഴിവാക്കുക. കഴിഞ്ഞദിവസത്തെ ഹർത്താലിനിടയിൽ 2,000 വിദേശ ടൂറിസ്റ്റുകളാണ് കേരളത്തിലെത്തിയത്. എങ്ങനെ അവർക്ക് പുറത്തിറങ്ങാനും യാത്ര ചെയ്യാനും ഷോപ്പിങ് നടത്താനും കഴിയുകയെന്ന് അദ്ദേഹം ചോദിച്ചു. അടിസ്ഥാനകാര്യങ്ങളിൽ ചിന്തവേണം. നമ്മുടെ കുട്ടികൾക്ക് ജോലിയും വരുമാനവും വേണം. അതിനുള്ള അന്തരീക്ഷം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ സംസ്ഥാനത്ത് ബിജെപി തുടർച്ചയായി ഹർത്താലുകൾ നടത്തുന്ന സാഹചര്യത്തിലാണ് കണ്ണന്താനത്തിന്റെ പ്രതികരണം.