video
play-sharp-fill

വളർത്തുനായയെ കാണാനില്ല..! കണ്ടെത്തി നൽകുന്നവർക്ക് 20000 രൂപ പ്രതിഫലം പ്രഖ്യാപിച്ച് നടൻ അക്ഷയ് രാധാകൃഷ്ണൻ

വളർത്തുനായയെ കാണാനില്ല..! കണ്ടെത്തി നൽകുന്നവർക്ക് 20000 രൂപ പ്രതിഫലം പ്രഖ്യാപിച്ച് നടൻ അക്ഷയ് രാധാകൃഷ്ണൻ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : തന്റെ വളർത്തുനായയെ കാണാനില്ലെന്ന് നടൻ അക്ഷയ് രാധാകൃഷ്ണൻ. അക്ഷയ്‌ക്കൊപ്പം സ്റ്റേജ് പരിപാടികളിലുൾപ്പടെ പങ്കെടുക്കാറുള്ള വീരനെ വ്യാഴാഴ്ച മുതലാണ് കാണാതായത്. വീരനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 20,000 രൂപയാണ് പ്രതിഫലം അക്ഷയ് പ്രഖ്യാപിച്ചിരിക്കുന്നത്.

ആലുവയിലെ പട്ടേലിപുരത്ത് നിന്നുമാണ് വീരനെ കാണാതായത്. ബെൽറ്റ്, ചെയിൻ എന്നിവ ധരിച്ചിട്ടില്ലാത്ത നായയുടെ വലത്തേ ചെയി എപ്പോഴും വളഞ്ഞിരിക്കും എന്നിവയാണ് അടയാളങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്ഷയ്‌യോടൊപ്പം സ്ഥിരസാന്നിധ്യമായ വീരനും നിരവധി ആരാധകരുണ്ട്. ഇൻസ്റ്റഗ്രാമിൽ 13.7k ഫോളോവേഴ്‌സും വീരനുണ്ട്. നേരത്തെ ഒരു കോളേജ് പരിപാടിക്ക് അക്ഷയ് വീരനുമായെത്തിയതിനെ വിമർശിച്ച് അധ്യാപിക രംഗത്തെത്തിയിരുന്നു. ഇതിന് അക്ഷയ് നൽകിയ മറുപടിയും സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു.