
മുംബൈ: അജയ് ദേവ്ഗണ്‍ നായകനായ ബോളിവുഡ് ചിത്രം ദൃശ്യം 3ല്‍ നിന്ന് പിൻമാറിയ നടൻ അക്ഷയ് ഖന്നയ്ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച് നിർമ്മാതാവ്.
കരാർ ലംഘിച്ചെന്ന് ആരോപിച്ചാണ് ചിത്രത്തിന്റെ നിർമ്മാതാവ് കുമാർ മംഗത് പാതക് അക്ഷയ് ഖന്നയ്ക്ക് വക്കീല്‍ നോട്ടീസയച്ചത്. ദൃശ്യം 3ല്‍ അഭിനയിക്കാനാകില്ലെന്ന് ടെക്സ്റ്റ് മെസേജിലൂടെയാണ് താരം അറിയിച്ചതെന്ന് നിർമ്മാതാവ് പഞ്ഞു. അഡ്വാൻസ് തുക കൈപ്പറ്റിയ ശേഷമാണ് അക്ഷയ് ഖന്ന ചിത്രത്തില്‍ നിന്ന് പിൻമാറിയത്.
മലയാളം ദൃശ്യം സീരീസില്‍ മുരളി ഗോപി അവതരിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെയാണ് ഹന്ദിയില്‍ അക്ഷയ് ഖന്ന അവതരിപ്പിച്ചത്. ഷൂട്ടിംഗ് നിറുത്തിവയ്ക്കാതിരിക്കാൻ അക്ഷയ് ഖന്നയ്ക്ക് പകരമായി ജയ്ദീപ് അഹ്‌ലാവതാണ് ഈ വേഷത്തില്‍ അഭിനയിക്കുക. ചിത്രത്തിന്റെ മുഴുവൻ തിരക്കഥയും അക്ഷയ് ഖന്നയ്ക്ക് വിവരിച്ചു കൊടുക്കുകയും അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തിരുന്നു,.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കരാറില്‍ ഒപ്പുവയ്ക്കുന്നതിന് മുൻപ് പ്രതിഫലം സംബന്ധിച്ച് മൂന്നുതവണ ചർച്ച നടത്തിയാണ് ധാരണയിലെത്തിയത്. തുടർന്ന് കരാറില്‍ ഒപ്പിടുകയും അഡ്വാൻസ് നല്‍കുകയും ചെയ്തു. കരാർ പാലിക്കണമെന്നും ഇല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നാണ് നോട്ടീസില്‍ പറയുന്നത്. അതേ സമയം വക്കീല്‍ നോട്ടീസില്‍ അക്ഷയ് ഖന്ന ഇതുവരെ പ്രതികരിച്ചിട്ടില്ല.
അഭിഷേക് പതക് രചനയും സംവിധാനവും നിർവഹിക്കുന്ന ദൃശ്യം 3, സ്റ്റാർ സ്റ്റുഡിയോ 18ന്റെ ബാനറില്‍ അലോക് ജെയ്ൻ, കുമാർ മംഗത് പാതക്, അജിത് അന്ധാരെ, അഭിശേക് പതക് എന്നിവരാണ് നിർമ്മിക്കുന്നത്. ചിത്രത്തില്‍ അജയ്ദേവ്ഗണ്‍, തബു എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.




