ആലപ്പുഴ ജില്ലയിലെ 111 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നു; ഓണ്‍ലൈനായി അപേക്ഷകൾ സമർപ്പിക്കാം, അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച്‌ 7

Spread the love

ആലപ്പുഴ : സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഓണ്‍ലൈൻ സേവനദാതാക്കളായ അക്ഷയപദ്ധതി, ആലപ്പുഴ ജില്ലയിലെ 111 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നു.

video
play-sharp-fill

പൊതുവിഭാഗത്തില്‍ 90 ലൊക്കേഷനിലേക്കും പട്ടികജാതി വിഭാഗത്തില്‍ 15 പട്ടിക വർഗ്ഗ വിഭാഗത്തിലേക്ക് 6 ലൊക്കേഷനിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്. സംരംഭകത്വ ശേഷിയും സാമൂഹ്യ പ്രതിബദ്ധതയുമുള്ള 2026 ജനുവരി 1 ന് 18 വയസ് തികഞ്ഞവരും 50 വയസ് കവിയാത്തവരുമായവർക്ക് അപേക്ഷിക്കാം.(എല്ലാ വിഭാഗക്കാർക്കും ഈ പ്രായപരിധി സമർപ്പിക്കേണ്ടത് ബാധകമാണ്). ഓണ്‍ലൈനായിട്ടാണ് അപേക്ഷ നല്‍കേണ്ടത്.

അടിസ്ഥാന യോഗ്യത: പ്ലസ് ടു / പ്രീഡിഗ്രി. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധിക യോഗ്യതകള്‍ക്കും വനിത, പട്ടികജാതി-വർഗ വിഭാഗങ്ങള്‍ക്കും സ്വന്തം /വാടക മുറി സൗകര്യമുള്ളവർക്കും വെയ്‌റ്റേജ് (അധിക മാർക്ക്) ലഭിക്കും. പട്ടികജാതി -വർഗ വിഭാഗങ്ങള്‍ക്ക് പ്രത്യേകമായി ലൊക്കേഷനും സംവരണം ചെയ്തിട്ടുണ്ട്.

ഓണ്‍ലൈൻ അപേക്ഷ, 750 രൂപ ഫീസ് സഹിതം സമർപ്പിക്കേണ്ട വെബ് : https://lbsedp.Ibscentre.in/akshaya26/

അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് എല്‍.ബി.എസ് ഹെല്‍പ് ലൈൻ നം: 0471 2560311, 312, വാട്ട്സ് ആപ്പ്: 9400923669 എന്നീനമ്പറുകളിലോ [email protected] എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

വിവരങ്ങള്‍ക്ക് അക്ഷയ ജില്ലാ ഓഫീസിൻ്റെ 0477- 2248130, 2258135 എന്ന നമ്പറുകളിലോ, [email protected] എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. വിവരങ്ങള്‍ https://akshaya.kerala.gov.in/ എന്ന വെബ് സൈറ്റിലും ലഭ്യമാണ്. 2026 ഫെബ്രുവരി 21 മുതല്‍ 2026 മാർച്ച്‌ 7 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.