സ്വന്തം ലേഖിക
കോട്ടയം: സംസ്ഥാന വ്യാപകമായി അക്ഷയ സെൻ്ററുകളിലെ ക്രമക്കേടുകൾ സംബന്ധിച്ച് മിന്നൽ പരിശോധന.
ഓപ്പറേഷൻ ഇ സേവയുടെ ഭാഗമായാണ് പരിശോധന നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ 11 മണി മുതൽ പരിശോധന ആരംഭിച്ചു. ഓരോ ജില്ലകളിലും പതിനഞ്ചോളം അക്ഷയ സെൻ്ററുകളിലാണ് പരിശോധന നടക്കുന്നത്.
ചില അക്ഷയ സെന്റർ നടത്തിപ്പുകാർ സേവനങ്ങൾക്ക് പൊതുജനങ്ങളിൽ നിന്നും അമിത ഫീസ് ഈടാക്കുന്നതായും വില അക്ഷയ പ്രൊജക്റ്റ് ഓഫീസർമാർ അക്ഷയ സെന്റർ നടത്തിപ്പുകാരിൽ നിന്നും കൈകൂലി വാങ്ങി ഇത്തരം അഴിമതിയ്ക്കും ക്രമക്കേടുകൾക്കു കൂട്ടുനിൽക്കുന്നതായും രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് വിജിലൻസിൻ്റെ മിന്നൽ പരിശോധന.