കെ സ്‌മാർട്ട്‌ സേവനം: അക്ഷയകേന്ദ്രങ്ങളിലെ സേവനത്തുക ഏകീകരിച്ചു

Spread the love

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് അക്ഷയകേന്ദ്രം ഈടാക്കുന്ന സർവീസ് ചാർജ് ഏകീകരിച്ചു. നിലവിൽ അക്ഷയവഴിയുള്ള കെ സ്മാർട്ട് സേവനങ്ങൾക്ക് ഫീസ് നിശ്ചയിക്കാത്തതിനാൽ പലയിടത്തും വ്യത്യസ്‌ത തുകയാണ് ഈടാക്കുന്നത്.

ഇത്തരത്തിൽ അപേക്ഷാഫീസിന് പുറമെ ഈടാക്കിയിരുന്ന തുകയാണ് ഏകീകരിച്ചത്.
അപേക്ഷാ – സർവീസ് ഫീസുകളുടെ പട്ടിക അക്ഷയ കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കണമെന്നും സേവനം നൽകുമ്പോൾ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടി ഇൻഫർമേഷൻ കേരള മിഷനും സംസ്ഥാന അക്ഷയ പ്രോജക്ട് ഓഫീസും സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. വില്ലേജ് ഓഫീസിലേത് അടക്കമുള്ള വിവിധസേവനങ്ങൾക്ക് നിലവിൽ ഏകീകൃത ഫീസുണ്ട്.