
തൃശ്ശൂർ : ബോളിവുഡ് താരം അക്ഷയ്കുമാര്‍ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി.
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി എത്തിയ അക്ഷയ് കുമാര്‍ കേരളീയ വേഷമണിഞ്ഞ് ശ്രീകൃഷ്ണ കോളജിലെ ഹെലിപാഡില്‍ വന്നിറങ്ങുകയായിരുന്നു. മുണ്ടും കുര്‍ത്തയും അണിഞ്ഞ് ആണ് ഹെലികോപ്ടറില്‍ നിന്നിറങ്ങിയത്.
ഗ്രൗണ്ടില്‍ വ്യായാമം ചെയ്യുന്നവര്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യാനും താരം മടിച്ചില്ല. ശ്രീവത്സവം ഗെസ്റ്റ് ഹൗസിൽ എത്തി ആചാരപരമായ വേഷങ്ങള്‍ ധരിച്ച് ക്ഷേത്ര ദര്‍ശനം നടത്തി, അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാറിനൊപ്പമാണ് താരം ക്ഷേത്രത്തിൽ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group