വാഹനത്തിന്റെ ചില്ലില്‍ അനുവദനീയമായ പരിധിക്ക് മുകളില്‍ കൂളിങ് ഒട്ടിച്ചു; നടൻ അക്ഷയ് കുമാറിൻ്റെ കാര്‍ ജമ്മു പോലീസ് പിടിച്ചെടുത്തു

Spread the love

ജമ്മു: നടൻ അക്ഷയ് കുമാർ സഞ്ചരിച്ച കാർ ജമ്മുവിലെ ട്രാഫിക് പോലീസ് പിടിച്ചെടുത്തു.

അനുവദനീയമായ പരിധിക്ക് മുകളില്‍ ചില്ലില്‍ കൂളിങ് പതിപ്പിച്ചതിനെ തുടർന്നായിരുന്നു പോലീസ് നടപടി.
ചൊവ്വാഴ്ച ജമ്മുവില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു താരം.

ചടങ്ങിലേക്ക് എത്താൻ അദ്ദേഹം ഉപയോഗിച്ച വാഹനത്തിന്റെ ഗ്ലാസുകളില്‍ മോട്ടോർ വാഹന നിയമപ്രകാരം അനുവദനീയമായതിലും കടുപ്പമുള്ള കറുത്ത ഫിലിം ഒട്ടിച്ചതായാണ് കണ്ടെത്തിയത്. പതിവ് വാഹന പരിശോധനയ്ക്കിടെയാണ് കാർ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമം എല്ലാവർക്കും ഒരുപോലെയാണ്. പതിവ് പരിശോധനയ്ക്കിടെയാണ് അനുവദനീയമായ പരിധിക്ക് മുകളില്‍ കൂളിങ് ഒട്ടിച്ച ഗ്ലാസുകളുമായി കാർ കണ്ടെത്തിയത്.

വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും ജമ്മു സിറ്റി ട്രാഫിക് എസ്‌എസ്പി ഫാറൂഖ് കൈസർ പറഞ്ഞു.