തൃശൂരിൽ കൈക്കുഞ്ഞുമായെത്തിയ യുവതിയെ വോട്ടിടുന്നതിൽ നിന്ന് തടസപ്പെടുത്തി; ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു; ബാലാവകാശ കമ്മിഷൻ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി

Spread the love

തൃശൂർ :കൈക്കുഞ്ഞുമായെത്തിയ യുവതിയെ വോട്ടിടുന്നതിൽ നിന്ന് തടസപ്പെടുത്തിയതിന് ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ ബാലാവകാശ കമ്മിഷൻ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി.

video
play-sharp-fill

തൃ​ശൂ​ർ​ ​കൂ​ർ​ക്ക​ഞ്ചേ​രി​ ​ബോ​ധാ​ന​ന്ദ​ ​സ്‌​കൂ​ളി​ലെ​ ​ബൂ​ത്തി​ലാ​ണ് 27​കാ​രി​ ​അ​ക്ഷ​യ​ ​സ​ന്തോ​ഷി​ന് ​ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്.​ ​​ ​ഉ​ച്ച​യ്ക്ക് ​ഒ​ന്നോ​ടെ​ ​നാ​ലു​വ​യ​സു​കാ​രി​ ​മ​ക​ൾ​ ​റി​ത്‌​വി​യോ​ടൊ​പ്പം​ ​പോ​ളിം​ഗ് ​ബൂ​ത്തി​ലെ​ത്തിയ അക്ഷയ ​ ​വോ​ട്ടി​ട്ട് ​മ​ട​ങ്ങി​യ​ത് ​വൈ​കി​ട്ട് 6.05​ന്.മൂ​ന്നു​നാ​ൾ​ ​മു​മ്പ് ​മി​ക്‌​സി​യി​ൽ​ ​നി​ന്നാ​ണ് ​മു​റി​വേ​റ്റ​ത്.​

​പ്രി​സൈ​ഡിം​ഗ് ​ഓ​ഫീ​സ​റാ​യ​ ​ജി.​മ​ഞ്ജു​ ​ത​ട​ഞ്ഞ​തോ​ടെ​ ​അ​ക്ഷ​യ​യു​ടെ​ ​പി​താ​വ് ​സ​ന്തോ​ഷ് ​വീ​ട്ടി​ൽ​ ​നി​ന്ന് ​മെ​ഡി​ക്ക​ൽ​ ​രേ​ഖ​ ​കൊ​ണ്ടു​വ​ന്ന് ​കാ​ണി​ച്ചു.​ ​

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ​ന്നി​ട്ടും​ ​അ​നു​മ​തി​ ​കി​ട്ടാ​താ​യ​തോ​ടെ​ ​മു​ൻ​മ​ന്ത്രി​ ​വി.​എ​സ്.​സു​നി​ൽ​കു​മാ​ർ​ ​ഉ​ൾ​പ്പെ​ടെ​ ​പ്രി​സൈ​ഡിം​ഗ് ​ഓ​ഫീ​സ​റു​മാ​യി​ ​വാ​ഗ്വാ​ദ​ത്തി​ലാ​യി.​ ​

പി​ന്നീ​ട് ​റി​ട്ടേ​ണിം​ഗ് ​ഓ​ഫീ​സ​റും​ ​എ.​ഡി.​എ​മ്മു​മെ​ത്തി​ ​പ​റ​ഞ്ഞു​നോ​ക്കി.​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ശി​ഖ​ ​സു​രേ​ന്ദ്ര​ൻ​ ​വോ​ട്ടിം​ഗി​ന് ​അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ​ഫോ​ണി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​

​എന്നിട്ടും പ്രിസൈഡിംഗ് ഓഫീസർ അനുവദിച്ചില്ല.​ ​ഒ​ടു​വി​ൽ​ ​മു​ഖ്യ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഓ​ഫീ​സ​ർ​ ​ര​ത്ത​ൻ​ ​ഖേ​ൽ​ക്ക​ർ​ ​ത​ന്നെ​ ​വേ​ണ്ടി​വ​ന്നു.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പ്ര​ത്യേ​ക​ ​ഉ​ത്ത​ര​വ് ​പ്ര​കാ​രം​ ​കൈ​ത്ത​ണ്ട​യി​ൽ​ ​മ​ഷി​ ​പു​ര​ട്ടി​യാ​ണ് ​അ​ക്ഷ​യ​ ​വോ​ട്ടി​ട്ട​ത്.