
കോട്ടയം: നാട്ടിലും നഗരത്തിലും മുഖവുര വേണ്ടാത്ത നേതാവ്.എ.കെ.ജോസഫ് . വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സംസ്ഥാന നേതൃനിരയിൽ എത്തി നിൽക്കുന്ന ഇദ്ദേഹം നാല് പതിറ്റാണ്ട് നീണ്ട പൊതു പ്രവർത്തനത്തിനിടയിൽ ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിടുകയാണ്.
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അയ്മനം ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മൽസരിക്കുന്നു.
കേരള വിദ്യാർത്ഥി കോൺഗ്രസിൻ്റെ ബസേലിയോസ് കോളജ് യൂണിറ്റ് സെക്രട്ടറി മുതൽ സംസ്ഥാന പ്രസിഡൻ്റ് വരെയും, കേരള യൂത്ത് ഫ്രണ്ടിൻ്റെ സംസ്ഥാന പ്രസിഡൻ്റ്, കേരളാ കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന ഉന്നതാധികാര സമിതി അംഗം എന്നിങ്ങനെ വിവിധ സ്ഥാനങ്ങളിൽ പൊതു പ്രവർത്തന രംഗത്ത് സജീവമായി തുടർന്ന് വരുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ കാലഘട്ടത്തിൽ തന്നെയാണ് കുമ്മനം നേതാജി ഗ്രന്ഥശാലയുടെ സെക്രട്ടറി പ്രസിഡൻ്റ്, കോട്ടയം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ്, ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങളിലും പ്രവർത്തിച്ചത്.
പി.ജെ.ജോസഫ്, മോൻസ് ജോസഫ് എന്നിവർ മന്ത്രിമാരായിരുന്ന സമയത്ത് അവരുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ സമയത്താണ് ഇല്ലിക്കൽ – കുഴിത്താർ റോഡിന് ഒരു കോടി രൂപ പൊതുമരാമത്ത് വകുപ്പിൽ നിന്ന് അനുവദിച്ചതും വെള്ളം കയറാത്ത നിലയിൽ ഉയർത്തി ഉന്നത നിലവാരത്തിൽ ടാർ ചെയ്തതും.
ഇപ്പോൾ കെ.ഫ്രാൻസിസ് ജോർജ് എം.പി.യുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച് വരുന്നു.
ഏറ്റെടുത്ത എല്ലാ സ്ഥാനങ്ങളിലും തികഞ്ഞ സത്യസന്ധതയോടെയും ആത്മാർത്ഥതയോടും കൂടിയാണ് പ്രവർത്തിച്ചിട്ടുള്ളത്.
അയ്മനം ഗ്രാമപഞ്ചായത്തിലെ 11,14,15,16,18 എന്നീ വാർഡുകളും തിരുവാർപ്പ് ഗ്രാമ പഞ്ചായത്തിലെ 6,7,8 എന്നീ വാർഡുകളും ആണ് ഈ ഡിവിഷനിൽ വരുന്നത്.
വികസനത്തിൻ്റെ പാതയിൽ അയ്മനം ഡിവിഷനെ മുന്നോട്ട് നയിക്കാനും സാധാരണ ജനങ്ങളുടെ ആവശ്യങ്ങളിൽ കൂടെ നിന്ന് പ്രവർത്തിക്കാനും എ കെ.ജോസഫിന് കഴിയുമെന്നതിൽ സംശയമില്ല.




