കുമരകത്ത് നടക്കുന്ന അഖില കേരള വോളിബോൾ ടൂർണമെൻ്റ് നടത്തിപ്പിന് സംഘാടക സമിതി രൂപീകരിച്ചു

Spread the love

​കുമരകം ;ശ്രീനാരായണ സ്പോർട്‌സ് ക്ലബ്ബ് & ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ 2026 മെയ് 8, 9, 10 തിയതികളിലായി നടത്തുന്ന അഖില കേരള വോളിബോൾ ടൂർണമെൻ്റിൻ്റെ നടത്തിപ്പിനായി 51 അംഗ സംഘാടക സമിതി രൂപീകരിച്ചു.

video
play-sharp-fill

ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് വൈസ് പ്രസിഡൻ്റ് അനിൽ കുമാർ കെ.വി അധ്യക്ഷത വഹിച്ചു. യോഗത്തിൽ സെക്രട്ടറി മധു കൃഷ്ണവിലാസം സ്വാഗതവും പ്രിൻസ് സ്‌കറിയ നന്ദിയും പറഞ്ഞു. അനീഷ് കെ.എസ് ടൂർണമെൻ്റ് വിശദീകരണം നടത്തി.

​പ്രിൻസ് സ്‌കറിയ (ചെയർമാൻ), അനീഷ് കെ.എസ് (കൺവീനർ) എന്നിവരടങ്ങുന്ന കമ്മറ്റിയെയാണ് തിരഞ്ഞെടുത്തത്. കുമരകം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രമ്യാ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷിജോ, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. വിഷ്ണു മണി, പഞ്ചായത്തംഗവും ക്ലബ്ബ് രക്ഷാധികാരിയുമായ പി.ഐ എബ്രഹാം, മഹേഷ് ബാബു എന്നിവർ യോഗത്തിൽ സംസാരിച്ചു.