കൊയ്യം ജനാർദ്ദനൻ അഖില ഭാരത അയ്യപ്പ സേവാ സംഘം ദേശീയ ജനറൽ സെക്രട്ടറി
സ്വന്തം ലേഖിക
തിരുവനന്തപുരം: തിരുവനന്തപുരത്ത് ചേർന്ന അഖില ഭാരത അയ്യപ്പ സേവാ സംഘത്തിൻ്റെ കേന്ദ്ര ജനറൽ ബോഡി യോഗം കൊയ്യം ജനാർദ്ദനനെ (കണ്ണൂർ)ദേശീയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
ജനറൽ സെക്രട്ടറിയായിരുന്ന എൻ. വേലായുധൻ നായരുടെ നിര്യാണത്തെ തുടർന്നുണ്ടുണ്ടായ ഒഴിവിലാണ് കൊയ്യത്തിനെ തെരഞ്ഞെടുത്തത്. മറ്റ് ഭാരവാഹികളായി അഡ്വ. ആർ. മനോജ് പാലാ (വൈസ് പ്രസിഡൻ്റ് ), പി.നരേന്ദ്രൻ നായർ (സെക്രട്ടറി) കെ. കൊച്ചു കൃഷ്ണൻ (ഓഫീസ് സെക്രട്ടറി) എന്നിവരേയും തെരഞ്ഞെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മണ്ഡല മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് കൂടുതൽ സേവന കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കുവാനും യോഗം തീരുമാനിച്ചു. ദേശീയ സെക്രട്ടറി കൊച്ചു കൃഷ്ണൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് പി.നരേന്ദ്രൻ നായർ മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാനത്തിനകത്തും , പുറത്തു നിന്നുമായി നിരവധി നേതാക്കൾ പങ്കെടുത്തു. സന്തോഷ് കുമാർ (പത്തനംതിട്ട) പി.വി.സുരേഷ്, പി.എൻ .സതീശൻ , പി.സി.പ്രസാദ് (ഇടുക്കി) തടത്താവിള രാധാകൃഷ്ണൻ , രമേശ് (കൊല്ലം) വിജയകുമാർ (മാവേലിക്കര) കെ.ജി. രാജ്മോഹൻ , ജയകുമാർ തിരുനക്കര (കോട്ടയം ) അഡ്വ.കൃഷ്ണകുമാർ , ഡോ.ജയന്തകുമാർ (തിരുവനന്തപുരം) അപ്പുക്കുട്ടൻ നായർ ( ചങ്ങനാശ്ശേരി) ഉണ്ണികൃഷ്ണ പണിക്കർ (നോർത്ത് പറവൂർ) വി.വി.മുരളിധരൻ (തിരൂർ) സുരേഷ് കുമാർ (മീനച്ചിൽ) പത്മഭൂഷൻ (തൊടുപുഴ) ഡോ. നാരായണ പ്രസാദ് (ആലത്തൂർ) രാജമാണിക്യം (ചിറ്റൂർ ) കെ.ശങ്കരൻ നായർ, പി.മനോഹരൻ (പാലക്കാട് ) എന്നിവർ പ്രസംഗിച്ചു.