
അഖില കേരള ചേരമർ ഹിന്ദു മഹാസഭ കോട്ടയം താലൂക്ക് ‘യൂണിയൻ മാതൃ സംഘടനയിലേക്ക് :ലയന പ്രഖ്യാപനം മാർച്ച് 16 ഞായറാഴ്‌ച ഉച്ചയ്ക്ക് 2 മണിക്ക് കോട്ടയം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ.
കോട്ടയം: എകെസിഎച്ച്എംഎസി ൻ്റെ കോട്ടയം യൂണിയനും മറ്റ് വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്ന ഘടകങ്ങളും മാത്യസംഘടനയിലേക്ക് ചേർ ന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.
ജനാധിപത്യപരമായി തിരഞ്ഞെടുപ്പ് നടത്തി അഖില കേരള ചേരമർ സഭയുടെ ഭരണഘടനാപരമായി പ്രവർത്തിക്കുന്ന വിനീഷ് കല്ലറ പ്രസിഡണ്ടായും എ.കെ സജീവ് ജനറൽ സെക്രട്ടറിയുമായി ജനാധിപത്യപരമായി പ്രവർത്തിക്കുന്ന സംഘടനയോടൊപ്പം ആണ് ലയിച്ചത്.
കേരളത്തിലെ പട്ടികജാതി പട്ടിക വർഗ്ഗ ആദിവാസി വിഭാഗങ്ങളുടെ സാമൂഹ്യവും സാമ്പത്തികവും സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്ക് വേണ്ടി ശക്തമായ ഇടപെടലുകൾ നട ത്തുന്ന സംഘടന എന്ന നിലയിൽ ഈ ലയനം കാലഘട്ടത്തിന്റെ ആ വശ്യമാണെന്ന് ഭാരവാഹികൾ പത്രസമ്മേളത്തിൽ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഭ സംസ്ഥാന പ്രസിഡന്റ് വിനീഷ് കല്ലറ, കെ.കെ. ഗോപിനാഥൻ, കെ.സി ഷാജി, സജീവ് മള്ളുശ്ശേരി, രാജേഷ് വള്ളിക്കാട്, തുടങ്ങിയവർ പങ്കെടുത്തു. കോട്ടയം താലൂക്ക് യൂണിയൻ പ്രസിഡണ്ടായി രാജേഷ് വള്ളിക്കാട്, യൂണിയൻ സെക്രട്ടറി സജീവ് മള്ളുശ്ശേരി, യൂണിയൻ
ട്രഷറർ ബിജു വാസു, യൂണിയൻ വൈസ് പ്രസിഡണ്ട് സജി ചെമ്പട്ട്, യൂണിയൻ ജോയിൻറ് സെക്രട്ടറി ഷാജി മുട്ടമ്പലം എന്നിവരെ തിരഞ്ഞെടുത്തതായി സംസ്ഥാന പ്രസിഡന്റ്റ് വിനീഷ് കല്ലറ അറിയിച്ചു.
ഔദ്യോഗിക ലയന സമ്മേളനവും കോട്ടയം താലൂക്ക് യൂണിയൻ ജനറൽബോഡിയും 2025 മാർച്ച് 16 ഞായറാഴ്‌ച ഉച്ചയ്ക്ക് 2 മണി ക്ക് കോട്ടയം പി.ഡ.ബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടക്കും. സമ്മേളനം എ.കെ.സി.എച്ച്.എം.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ സജീവ് ഉദ്ഘാടനം ചെയ്യും.