അഖില കേരള ഇന്റർ സ്കൂൾ ചെസ്സ് ടൂർണമെന്റ്: ജനുവരി 11  ന്  കോട്ടയം മാന്നാനം കെ.ഇ. സ്കൂൾ ഓഡിറ്റോറിയത്തിൽ  ; പോയന്റ് നിലയുടെ അടിസ്ഥാനത്തിലായിരിക്കും സമ്മാനങ്ങൾ

Spread the love

കോട്ടയം: ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 B യുടെ ആഭിമുഖ്യത്തിൽ, മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ സഹകരണത്തോടെ 2025 ജനുവരി 11ന് മാന്നാനം കെ.ഇ. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് “അഖില കേരള ഇന്റർ സ്കൂൾ ചെസ്സ് ടൂർണമെന്റ്” നടത്തുന്നു.

ആദ്യ റൗണ്ട് മത്സരം ആരംഭിക്കുന്നത് 11ാം തീയതി രാവിലെ 9.30ന്. മത്സരാർഥികൾ 8.30ന് റിപ്പോർട്ട്‌ ചെയ്യേണ്ടതാണ്. 7 റൗണ്ട് മത്സരങ്ങളുള്ള ടൂർണമെന്റിൽ ഓരോ റൗണ്ടും 15 + 5 മിനിറ്റ്സ് എന്ന അടിസ്ഥാനത്തിൽ ആയിരിക്കും നടക്കുക. എൽപി , യുപി, എച്ച് എസ് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായിരിക്കും മത്സരം.

പോയന്റ് നിലയുടെ അടിസ്ഥാനത്തിലായിരിക്കും സമ്മാനങ്ങൾ. മത്സരം ഒന്നിച്ചാണെങ്കിലും ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം രെജിസ്റ്റർ ചെയ്യുന്ന 300 രെജിസ്ട്രേഷൻ മാത്രമേ സ്വീകരിക്കുകയുള്ളൂ. ആകെ 174 സമ്മാനങ്ങൾ, 156 ട്രോഫികൾ, 18 ക്യാഷ് അവാർഡുകൾ, പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും ഇ പാർട്ടിസിപ്പഷൻ സർട്ടിഫിക്കറ്റുകൾ, 6 സ്‌കൂളുകൾക്ക് ബെസ്റ്റ് പാർട്ടിസിപ്പന്റ്സ് ട്രോഫികൾ. സമ്മാനദാനം 6ന് ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ആർ വെങ്കിടാചലം നിർവഹിക്കും.

രെജിസ്ട്രേഷൻ ഫീസ് 300/-.രൂപ ഭക്ഷണം വേണമെങ്കിൽ നോൺ വെജ് രൂപ 150/- വെജ് രൂപ 130/- വേറെ അടക്കേണ്ടിവരും. പങ്കെടുക്കുന്നവർ ഇതോടൊപ്പമുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച്, പേയ്‌മെന്റ് Q R Code സ്കാൻ ചെയ്തോ, കൊടുത്തിട്ടുള്ള ഫോൺ നമ്പറിൽ Gpay ആയോ രജിസ്റ്റർ ചെയ്യാവുന്നതാണ്. Gpay നമ്പർ: 9846807104. ജാനുവരി 7 വൈകുന്നേരം 5 ന് ശേഷം ലഭിക്കുന്ന

രജിസ്ട്രേഷനുകൾ സ്വീകരിക്കുന്നതല്ല.
രെജിസ്ട്രേഷൻ ചയ്യുന്നതിനുള്ള ഗൂഗിൾ ഫോം :
https://forms.gle/NA6R2jvgcqx7mHYDA