
സ്വന്തം ലേഖകൻ
കോട്ടയം : കൊല്ലത്ത് നടന്ന അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ സ്റ്റേറ്റ് കൗൺസിൽ ജനറൽ ബോഡി നിലവിൽ കോട്ടയം ശാഖ സെക്രട്ടറിയായി പ്രവർത്തിച്ച് വരുന്ന ജയകുമാർ തിരുനക്കരയെ സംഘടനയുടെ സംസ്ഥാന കമ്മിറ്റിയുടെ മീഡിയാ സെൽ ചെയർമാനായി തിരഞ്ഞെടുത്തു.
കോട്ടയം മെഡിക്കൽ കോളേജ് ക്യാമ്പ് ഉൾപ്പെടെ കഴിഞ്ഞ രണ്ട് വർഷക്കാലം സംഘടനയിൽ നടത്തിയ സജീവ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ജയകുമാറിന് പുതിയ ഉത്തരവാദിത്വം സംഘടന നൽകുന്നതെന്ന് സംസ്ഥാന പ്രസിഡൻ്റ് പി.നരേന്ദ്രൻ നായർ പറഞ്ഞു .

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭക്തി പ്രചാരണ രംഗത്ത് ശ്രദ്ധേയമായ സംഭാവന നൽകിയ കലാകാരൻമാർക്കുള്ള അയ്യപ്പ സേവാ സംഘത്തിൻ്റെ “സ്വാമി പാദ ” പുരസ്ക്കാരം ജയകുമാറിന്റെ നേതൃത്വത്തിൽ കോട്ടയം ശാഖയാണ് നൽകി വരുന്നത്. പതിനെട്ടായിരത്തി പതിനെട്ട് രൂപയും ശില്പവും പ്രശംസാപത്രവുമടങ്ങിയ അവാർഡ് കഴിഞ്ഞ വർഷങ്ങളിൽ തുളസിക്കതിർ ജയ കൃഷ്ണ , സംഗീതജ്ഞൻ കെ.ജി.ജയൻ എന്നിവർക്കാണ് ലഭിച്ചത്.
കേരളത്തിലെ പത്ര സ്ഥാപനങ്ങളിലെ തൊഴിലാളി യൂണിയനുകളുടെ ഏക സംഘടനയായ കേരളാ ന്യൂസ് പേപ്പർ എംപ്ളോയീസ് ഫെഡറേഷൻ കോട്ടയം ജില്ല പ്രസിഡൻ്റും , സംസ്ഥാന വൈസ് പ്രസിഡൻ്റുമാണ് ജയകുമാർ .പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിൻ്റെ ഭാഗമായി നിലവിലെ കോട്ടയം ശാഖയുടെ സെക്രട്ടറി സ്ഥാനം ജയകുമാർ രാജി വച്ചു. പകരം കോട്ടയം ശാഖയുടെ കമ്മിറ്റി അംഗം കെ.ബി.ഹരിക്കുട്ടനെ കോട്ടയം ശാഖാ സെക്രട്ടറിയായി സംഘടനയുടെ കോട്ടയം ശാഖ എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുത്തു.