
മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ദൃശ്യാനുഭവമായിരിക്കും ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കത്തനാർ’ എന്ന് സംവിധായകൻ അഖില്‍ സത്യൻ. ചിത്രത്തിന്റെ ട്രെയിലർ കണ്ടതിന് ശേഷം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് അഖില്‍ സത്യൻ ഈ അഭിപ്രായം പങ്കുവെച്ചത്.
പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:-
“കത്തനാറിന്റെ ട്രെയിലർ കാണാൻ ഇടയായി. മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒന്നാണിത്. വളരെ അതിശയിപ്പിക്കുന്ന ഒന്ന്,”

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംവിധായകൻ റോജിൻ തോമസിനെയും ഛായാഗ്രാഹകൻ നീല്‍ ഡി കുഞ്ഞയെയും പ്രശംസിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു: “നിങ്ങള്‍ എല്ലാവരും മലയാള സിനിമയെ ഞങ്ങള്‍ സങ്കല്‍പ്പിക്കാത്ത ഉയരങ്ങളിലേക്ക് എത്തിച്ചിരിക്കുന്നു.” ‘ഹോം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിർമ്മിക്കുന്നത്.
ജയസൂര്യ കത്തനാരായി എത്തുന്ന ചിത്രത്തില്‍ അനുഷ്ക ഷെട്ടി, പ്രഭു ദേവ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. റിപ്പോർട്ടുകള്‍ പ്രകാരം, 75 കോടി രൂപ ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രം 15 ഭാഷകളില്‍ റിലീസ് ചെയ്യും. ത്രീഡിയില്‍ ഒരുങ്ങിയ ചിത്രത്തിന്റെ പ്രധാന ചിത്രീകരണം 2023-ല്‍ ആരംഭിച്ച്, 212 ദിവസങ്ങളിലായി ഏകദേശം 18 മാസമെടുത്താണ് പൂർത്തിയാക്കിയത്. പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ഈ വർഷം തന്നെ തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷി.




