video
play-sharp-fill

Tuesday, May 20, 2025
HomeMainകൈക്കൂലി ആരോപണം; മനസാവാചാ അറിയാത്ത കാര്യത്തിലാണ് പഴി കേൾക്കേണ്ടി വരുന്നതെന്ന് അഖിൽ സജീവൻ ; 12...

കൈക്കൂലി ആരോപണം; മനസാവാചാ അറിയാത്ത കാര്യത്തിലാണ് പഴി കേൾക്കേണ്ടി വരുന്നതെന്ന് അഖിൽ സജീവൻ ; 12 ദിവസത്തോളം ക്രൂരമായി മർദിച്ചു. ഗതി കെട്ടവനെ ചൂഷണം ചെയ്യുന്നു; വാർത്തകൾ സ്വകാര്യ ജീവിതത്തെ ബാധിക്കുന്നു ; കൈക്കൂലിക്കേസിലോ മറ്റ് ആരോപണങ്ങളിലോ പങ്കില്ല; ഫേസ്ബുക്ക് ലൈവിൽ വെളിപ്പെടുത്തി അഖിൽ സജീവൻ

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: കൈക്കൂലി ആരോപണത്തിൽ മനസാവാചാ അറിയാത്ത കാര്യത്തിലാണ് പഴി കേൾക്കേണ്ടി വരുന്നതെന്ന് അഖിൽ സജീവൻ. ലെനിൻ, ബാസിത്, റായ്സ്, ശ്രീരൂപ് തുടങ്ങിയവർ ചേർന്ന് തന്നെ 12 ദിവസത്തോളം ക്രൂരമായി മർദിച്ചു. ഗതി കെട്ടവനെ ചൂഷണം ചെയ്യുകയാണെന്നും അഖിൽ സജീവൻ ഫേസ്ബുക്ക് ലൈവിൽ വെളിപ്പെടുത്തി.

വാർത്തകൾ തന്റെ സ്വകാര്യ ജീവിതത്തെ ബാധിക്കുന്നുണ്ട്. തനിക്ക് ഇതിൽ ഒരു പങ്കില്ല. ബാസിത്, റായ്സ്, ശ്രീരൂപ് എന്നിവർക്കാണ് ഇതിൽ പങ്കുള്ളതെന്നും അഖിൽ സജീവ് വ്യക്തമാക്കുന്നു. കൈക്കൂലിക്കേസിലോ മറ്റ് ആരോപണങ്ങളിലോ തനിക്ക് പങ്കില്ലെന്നും അഖിൽ സജീവ് വീഡിയോയില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ആരോഗ്യമന്ത്രിയുടെ പഴ്‌സണൽ സ്റ്റാഫംഗത്തിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ഹരിദാസനും ഇടനിലക്കാരൻ അഖിൽ സജീവും തമ്മിലുള്ള ഫോൺ സംഭാഷണം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

നിയമനം ലഭിക്കാത്തതിനെ കുറിച്ച് ഹരിദാസൻ ചൂണ്ടിക്കാട്ടുമ്പോൾ നിയമനം ലഭിക്കുമെന്ന് അഖിൽ സജീവ് ഉറപ്പ് നൽകുകയാണ് ഫോൺ സന്ദേശത്തിൽ. തന്നെമാത്രം കുറ്റക്കാരനാക്കിയാൽ പറയേണ്ടത് പറഞ്ഞോളാമെന്നും അഖിൽ സജീവ് പറയുന്നുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments