
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; ‘കേരളത്തെ ഇത്രത്തോളം മനസിലാക്കിയ ഒരു അച്ഛൻ്റെ മകനെ പുതുപ്പള്ളിയും മനസിലാക്കും’; ചാണ്ടി ഉമ്മന് വേണ്ടി വോട്ട് തേടി അഖിൽ മാരാർ
സ്വന്തം ലേഖകൻ
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായ ചാണ്ടി ഉമ്മന് വേണ്ടി വോട്ട് അഭ്യർഥിച്ച് ബിഗ് ബോസ് സീസൺ 5 ലെ വിജയി അഖിൽ മാരാർ രംഗത്ത്. പുതുപ്പള്ളി മണ്ഡലത്തിലെ അയർക്കുന്നം ജംഗ്ഷനിൽ എത്തിയ അഖിൽ മാരാർ ചാണ്ടി ഉമ്മന് വോട്ട് ചെയ്യാൻ അഭ്യാർത്ഥിച്ചു.
കേരളത്തെ ഇത്രത്തോളം മനസിലാക്കിയ ഒരു അച്ഛൻ്റെ മകനെ പുതുപ്പള്ളിയും മനസിലാക്കുമെന്നും നാടിനു പ്രയോജനപ്പെടുന്നവർ തന്നെ വിജയിക്കണമെന്നും അഖിൽ മാരാർ പറഞ്ഞു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതെസമയം കേരളാ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ അയർ കുന്നം ജംഗ്ഷനിൽ കടകൾ കയറിയുള്ള പ്രചരണം ചെയർമാൻ, പി .ജെ ജോസഫ് എം എൽഎ ഉദ്ഘാടനം ചെയ്തു.
Third Eye News Live
0