play-sharp-fill
നാടിന് വേണ്ടി നല്ലത് ചെയ്യാൻ ഏതെങ്കിലും ഒരാൾ ഇറങ്ങുമ്പോൾ അവന്റെ രാഷ്ട്രീയം ചികഞ്ഞും അവനെ വ്യക്തിപരമായി ആക്രമിച്ചും എല്ലാം നിന്റെയൊക്കെ കീശയിൽ കൊണ്ടിട്ട് നിങ്ങളിലൂടെ മാത്രമേ ഈ നാട് നന്നാക്കാവൂ എന്ന വാശിയൊന്നും വേണ്ട. മുഖ്യമന്ത്രി വിചാരിച്ചാൽ ഈ നാട് നന്നാകില്ല, നാട് നശിപ്പിക്കുന്ന കാര്യത്തിൽ പുള്ളിക്ക് ഡോക്ടറേറ്റ് ഉണ്ട് ; അഖിൽ മാരാർ

നാടിന് വേണ്ടി നല്ലത് ചെയ്യാൻ ഏതെങ്കിലും ഒരാൾ ഇറങ്ങുമ്പോൾ അവന്റെ രാഷ്ട്രീയം ചികഞ്ഞും അവനെ വ്യക്തിപരമായി ആക്രമിച്ചും എല്ലാം നിന്റെയൊക്കെ കീശയിൽ കൊണ്ടിട്ട് നിങ്ങളിലൂടെ മാത്രമേ ഈ നാട് നന്നാക്കാവൂ എന്ന വാശിയൊന്നും വേണ്ട. മുഖ്യമന്ത്രി വിചാരിച്ചാൽ ഈ നാട് നന്നാകില്ല, നാട് നശിപ്പിക്കുന്ന കാര്യത്തിൽ പുള്ളിക്ക് ഡോക്ടറേറ്റ് ഉണ്ട് ; അഖിൽ മാരാർ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന കൊടുക്കരുതെന്ന് ഒരാളോട് പോലും താൻ പറഞ്ഞിട്ടില്ലെന്ന് ബിഗ് ബോസ് താരം അഖിൽ മരാർ.

താൻ ഒരിക്കലും ആരേയും തടയില്ല. എന്നാൽ താൻ കൊടുക്കുന്ന പണം ആർക്ക് പോകണമെന്ന് തീരുമാനിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും അഖിൽ പറഞ്ഞു. എന്തുകൊണ്ടാണ് താൻ ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കില്ലെന്ന് തീരുമാനിച്ചതെന്നും അഖിൽ മാരാർ വിശദീകരിച്ചു.

‘ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കുന്നതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ്. 15 ഉം 20 ഉം കോടിയുമൊക്കെ പ്രതിഫലം വാങ്ങിന്ന മോഹൻലാലും മമ്മൂട്ടിയുമൊക്കെ 25 ലക്ഷമൊക്കെ സംഭാവന കൊടുക്കുന്നതിനെ വലിയ സംഭവമായി ഞാൻ കാണുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവർ ടാക്സ് ആയി കൊടുക്കുന്നതിന്റെ ഒരു വിഹിതം മാത്രമാണിത്. അവർക്ക് ഈ തുക മറ്റ് രീതിയിൽ ചെലവഴിച്ചേ പറ്റൂ. അതുപോലെ അല്ല ഒരു സാധാരണക്കാരൻ നീക്കിവെക്കുന്ന ചെറുതും വലുതുമായ തുക.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുന്ന തുക കൃത്യമായി സർക്കാരിലേക്ക് തന്നെയാണ് വന്നുചേരുന്നത്. അതിൽ യാതൊരു വിധത്തിലുള്ള കള്ളത്തരവുമില്ല, അങ്ങനെ ഞാൻ പറഞ്ഞിട്ടുമില്ല. എന്നാൽ എന്റെ തുക ആരിലേക്ക് എത്തണമെന്ന് തീരുമാനിക്കാനുള്ള അവകാശം എനിക്ക് ഉണ്ട്. അത് മറ്റ് വകുപ്പുകളുടെ പ്രവർത്തനങ്ങൾക്ക് വേണ്ടി ആകരുത്.

സംസ്ഥാനത്ത് ക്രീയാത്മകമായ പദ്ധതികൾ കൊണ്ടുവന്ന് ഒരു ദുരന്തം വന്നാൽ കേരളത്തിലെ ജനതയെ ബുദ്ധിമുട്ടിക്കാതെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്ന ഒരു ഭരണാധികാരിയായി മുഖ്യമന്ത്രി പിണറായി വിജയൻ മാറിയിരുന്നുവെന്നുണ്ടെങ്കിൽ ഒരു ജനത്തിന്റെയടുത്തും ഇതുപോലെ വന്ന് തെണ്ടേണ്ട അവസ്ഥ മുഖ്യമന്ത്രിക്ക് വരില്ലായിരുന്നു. കഴിവുകെട്ട, ക്രിയാത്മകമായി ഭരിക്കാൻ അറിയാത്ത ഒരു ഭരണാധികാരി നമ്മളെ ഭരിക്കുമ്പോൾ അത്തരം ഒരു മുഖ്യന് അടുത്തേക്ക് എന്റെ പണം കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

അഞ്ച് ലക്ഷം രൂപ വയനാടിനായി കൊടുക്കാമെന്നായിരുന്നു ഞാൻ ആലോചിച്ചത്. എന്നാൽ ആ തുകയ്ക്ക് പകരം വലിയ രീതിയിൽ കുറച്ച് വലിയ രീതിയിൽ ആളുകൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ചെയ്യാമെന്ന് ആലോചിച്ചു. സുഹൃത്തുക്കളുമായു സംസാരിച്ചപ്പോൾ ഒരാൾ പറഞ്ഞു അദ്ദേഹത്തിന്റെ 40 സെന്റ് സ്ഥലത്ത് വീട് വെച്ച് നൽകാമെന്ന്. നാടു മുഴുവൻ നടന്ന് പിരിച്ചിട്ടല്ല, എന്റെ സർക്കിളിൽ എന്നെ സഹായിക്കാൻ തയ്യാറാകുന്നവരുടെ കൂടി പിന്തുണയോടെ നിർമ്മിക്കാനാണ്.

വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ പ്രവാഹം

വയനാട്ടിലുള്ളവർ പറയുന്നിടത്ത് വീട് വെച്ച് കൊടുക്കും,4 ദിവസമായി നൽകിയ സഹായം ഇതാ’;സ്ക്രീൻഷോട്ടുമായി അഖിൽ മാരാർവയനാട്ടിലുള്ളവർ പറയുന്നിടത്ത് വീട് വെച്ച് കൊടുക്കും,4 ദിവസമായി നൽകിയ സഹായം ഇതാ’;സ്ക്രീൻഷോട്ടുമായി അഖിൽ മാരാർ

വയനാട്ടിൽ ഇനി തുടരാൻ താത്പര്യമില്ലാതെ മാറി താമസിക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടായിരിക്കാം. അതാണ് എന്റെ നാട്ടിൽ വീട് വെച്ച് നൽകാമെന്ന് പറയുന്നത്. വയനാട്ടിൽ ഇത്ര പണം തന്നാൽ എന്റെ സ്ഥലം വീട് വെയ്ക്കാൻ നൽകാം എന്ന് ആരെങ്കിലും പറഞ്ഞാൽ അതിന് ഞാൻ തയ്യാറാകില്ല. കാര്യം വയനാട്ടിൽ ദുരിതം അനുഭവിക്കുന്നവന് വേണ്ടി അഞ്ചോ പത്തോ സെന്റ് സ്ഥലം വിട്ടുനൽകാൻ ഒരുവൻ തയ്യാറായില്ലെന്നുണ്ടെങ്കിൽ അവിടേക്ക് നമ്മൾ പോയി സഹായിക്കാൻ ചെന്നാൽ അവന്റെ മനസിന്റെ വൈകൃതം എത്രത്തോളം കാണും.

അതുകൊണ്ടാണ് എനിക്ക് ലഭ്യമായ സ്ഥലത്ത് വീട് വെച്ച് നൽകാമെന്ന് തീരുമാനം എടുത്തത്.

എനിക്ക് വേണമെങ്കിൽ ഒരു ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി കൈയ്യടി വാങ്ങി മാർക്കറ്റ് ചെയ്യാമായിരുന്നു. പക്ഷെ ഞാൻ ആഗ്രഹിച്ചത് ഒരു രൂപയെങ്കിൽ അത് അർഹതപ്പെട്ടവരുടെ കൈയ്യിൽ എത്തട്ടേയെന്നാണ് . ഇതിൽ സഖാക്കൻമാർക്ക് ചൊറിയുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. മൂന്ന് വീട് വെച്ച് നൽകാമെന്നല്ലേ ഞാൻ പറഞ്ഞത്, ഞാൻ യൂസഫി സാഹിബിനെ പോലെയോ കല്യാണിനെ പോലെയോ കോടിക്കണക്കിന് രൂപ സമ്പാദിച്ച് വീട്ടിൽ വെച്ചിരിക്കുകയാണോ. എനിക്ക് കിട്ടുന്നതിൽ ഒരു പങ്കാണ് ഞാൻ കൊടുക്കുന്നത്.

സ്വന്തം പാർട്ടിയെ വളർത്താനുള്ള ഒരു ആയുധമാക്കി ഈ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഉപയോഗിക്കാൻ സഖാക്കൻമാർക്ക് കഴിയും. പക്ഷെ നിയമപ്രകാരം നമ്മുക്കാർക്കും ഇത് കണ്ടുപിടിക്കാൻ പറ്റില്ല. അതുകൊണ്ടാണ് അർഹതയുള്ളവരുടെ കൈകളിലേക്ക് നേരിട്ട് സഹായം എത്തട്ടെയെന്ന് ഞാൻ ആലോചിച്ചത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വിശ്വാസമില്ലെന്ന് പറയാനുള്ള അവകാശം എനിക്ക് ഉണ്ട്. വയനാട്ടിൽ ഉളളവർക്ക് വീട് വെച്ച് കൊടുത്ത് ഞാൻ പോയെനെ, എന്നെ ചൊറിഞ്ഞാൽ ഞാൻ മാന്തും.

മുഖ്യമന്ത്രിയോടുള്ള അവിശ്വാസം രേഖപ്പെടുത്തി ഞാൻ പറഞ്ഞത് എനിക്ക് ചെയ്യാൻ കഴിയുന്ന സഹായത്തെ കുറിച്ചാണ്. 35 വയസുവരെ സ്വന്തം വീട് പോലും ഇല്ലാതിരുന്ന ഞാൻ ഒരു വീട് വെച്ച് നൽകാമെന്ന് പറഞ്ഞത് കോടിക്കണക്കിന് രൂപ ഉണ്ടായത് കൊണ്ടല്ല, നമ്മൾ അങ്ങ് ഇറങ്ങുവല്ലേ,അത്രേ ഉള്ളൂ അത്. വിമർശനങ്ങളെ ഞാൻ അംഗീകരിക്കുന്നു, പക്ഷെ ഞാൻ ചെയ്യുന്നൊരു നല്ലകാര്യത്തെ സഖാക്കൻമാർക്ക് എന്തുകൊണ്ട് കാണാൻ സാധിക്കുന്നില്ല.

നാടിന് വേണ്ടി നല്ലത് ചെയ്യാൻ ഏതെങ്കിലും ഒരാൾ ഇറങ്ങുമ്പോൾ അവന്റെ രാഷ്ട്രീയം ചികഞ്ഞും അവനെ വ്യക്തിപരമായി ആക്രമിച്ചും എല്ലാം നിന്റെയൊക്കെ കീശയിൽ കൊണ്ടിട്ട് നിങ്ങളിലൂടെ മാത്രമേ ഈ നാട് നന്നാക്കാവൂ എന്ന വാശിയൊന്നും വേണ്ട. മുഖ്യമന്ത്രി വിചാരിച്ചാൽ ഈ നാട് നന്നാകില്ല, നാട് നശിപ്പിക്കുന്ന കാര്യത്തിൽ പുള്ളിക്ക് ഡോക്ട

റേറ്റ് ഉണ്ട്.