video
play-sharp-fill

‘തള്ളി തള്ളി എമ്പുരാനെ നശിപ്പിക്കരുത്, കുഞ്ഞാലിമരക്കാര്‍ സിനിമയുടെ അവസ്ഥ ഉണ്ടാവരുത്: അഖില്‍മാരാര്‍

‘തള്ളി തള്ളി എമ്പുരാനെ നശിപ്പിക്കരുത്, കുഞ്ഞാലിമരക്കാര്‍ സിനിമയുടെ അവസ്ഥ ഉണ്ടാവരുത്: അഖില്‍മാരാര്‍

Spread the love

ബുക്ക് മൈഷോയില്‍ ആദ്യ ഒരു മണിക്കൂറില്‍ ഏറ്റവും അധികം ബുക്ക് ചെയ്യപ്പെടുന്ന ഇന്ത്യന്‍ ചിത്രമായി മാറി എമ്പുരാന്‍. ഒരു ലക്ഷത്തിനടുത്ത് ടിക്കറ്റുകളാണ് വിറ്റത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ പ്രതീക്ഷകള്‍ പങ്കുവച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ അഖില്‍ മാരാർ.

 

ചിത്രം വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നും എന്നാല്‍ തള്ളിമറിച്ച് സിനിമയെ നശിപ്പിക്കരുതെന്നു അഖില്‍ മാരാർ പറയുന്നു.

 

‘തള്ളി തള്ളി എമ്പുരാനെ നശിപ്പിക്കരുത്, കുഞ്ഞാലിമരക്കാര്‍ സിനിമയുടെ അവസ്ഥ ഉണ്ടാവരുത് , ആ ചിത്രത്തിന് ഓവര്‍ ഹൈപ്പായിരുന്നു’ അഖില്‍ മാരാര്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പൃഥ്വിരാജ്–മോഹൻലാൽ ചിത്രം ‘എമ്പുരാൻ’ മാർച്ച്‌ 27ന് ആഗോള റിലീസായി തിയറ്ററുകളിലെത്തും. ഖുറേഷി-അബ്രാം,സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാരിയർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ വന്‍ താര നിരയാണുള്ളത്.