‘നേരത്തെ ബഹുമാനമായിരുന്നു, ഇപ്പോള്‍ പേര് കേട്ടാല്‍ തന്നെ ചിരി വരും’; മാക്രികള്‍ക്ക് മറുപടി കൊടുക്കാന്‍ സുവോളജിയാണോ പഠിച്ചത്; നിങ്ങള്‍ക്ക് ഉളുപ്പുണ്ടോ?; അഖില്‍ മാരാരെ പരിഹസിച്ച്‌ ബിഗ് ബോസ് താരം ശാരിക

Spread the love

കൊച്ചി: മുൻ ബിഗ് ബോസ് വിജയിയും സിനിമാ സംവിധായകനുമായ അഖില്‍ മാരാർക്കെതിരെ രൂക്ഷ വിമർശനവുമായി ബിഗ് ബോസ് മലയാളം സീസണ്‍ 7 മത്സരാർത്ഥിയായിരുന്ന കെ.ബി ശാരിക.

video
play-sharp-fill

സഹമത്സരാർത്ഥിയായ ശൈത്യ സന്തോഷിനെതിരെ അഖില്‍ മാരാർ നടത്തിയ പരാമർശങ്ങളോടുള്ള പ്രതികരണമായാണ് ശാരികയുടെ വിമർശനം. ബിഗ് ബോസ് സീസണ്‍ 7 അവസാനിച്ചതിന് പിന്നാലെ, മത്സരാർത്ഥി ശൈത്യ സന്തോഷ് അഖില്‍ മാരാരെ വിമർശിച്ച്‌ രംഗത്തെത്തിയിരുന്നു. “മാരാർ കൊട്ടിയാല്‍ മാക്രി കരയും, പക്ഷേ അഡ്വക്കേറ്റ് ശൈത്യ കരയില്ല” എന്നായിരുന്നു ശൈത്യയുടെ വാക്കുകള്‍.

ഇതിന് മറുപടിയായി അഖില്‍ മാരാർ ശൈത്യയെ “പൊട്ടക്കിണറ്റിലെ തവള” എന്ന് വിശേഷിപ്പിക്കുകയും “മാക്രികള്‍ കാരണം വലിയ ശല്യമാണെന്നും” പറയുകയുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വിഷയത്തില്‍ പ്രതികരിച്ച ശാരിക, ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് അഖില്‍ മാരാരെ കടന്നാക്രമിച്ചത്. “മാക്രികള്‍ക്ക് മറുപടി കൊടുക്കാൻ നിങ്ങള്‍ ആരാണ്? സുവോളജിയാണോ നിങ്ങള്‍ ഡിഗ്രിക്ക് പഠിച്ചത്?” എന്ന് പരിഹാസരൂപേണ ശാരിക ചോദിക്കുന്നു. മാക്രികളുടെ അനാട്ടമിയെക്കുറിച്ച്‌ അഖില്‍ മാരാർ പറയുന്നതിനാലാണ് താൻ ഇങ്ങനെ ചോദിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

നേരത്തെ ബഹുമാനത്തോടെ കണ്ടിരുന്ന ഒരാളാണ് അഖില്‍ മാരാരെന്ന് പറഞ്ഞ ശാരിക, ഇപ്പോള്‍ അദ്ദേഹത്തെക്കുറിച്ച്‌ പറയുമ്പോള്‍ ചിരിയാണ് വരുന്നതെന്നും വ്യക്തമാക്കി. ശൈത്യയെ “കട്ടപ്പ” എന്ന് വിളിക്കുന്നതിൻ്റെ കാരണം സഹമത്സരാർത്ഥികള്‍ക്കുപോലും അറിയില്ലെന്ന് അവർ സൂചിപ്പിച്ചു. അനുമോള്‍ക്കെതിരെ അഖില്‍ മാരാർക്ക് പരാതിയുണ്ടെങ്കില്‍, അനുമോള്‍ ഇതുവരെ അക്കാര്യത്തെക്കുറിച്ച്‌ പ്രതികരിച്ചിട്ടില്ലെന്നും ശാരിക ഓർമ്മിപ്പിച്ചു.