play-sharp-fill
കൈമുറിഞ്ഞ് ചികിത്സയ്‌ക്കെത്തിയ യുവാവ് മദ്യലഹരിയിൽ ആശുപത്രി തല്ലിപ്പൊളിച്ചു ; അത്യാഹിത വിഭാഗത്തിന്റെ വാതിൽ പൊളിച്ച് യുവാവ് തകർത്തത് ഇസിജി മെഷീൻ, മൾട്ടി പാര മോണിറ്റർ : ആശുപത്രിയ്ക്ക് ഉണ്ടായത് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം

കൈമുറിഞ്ഞ് ചികിത്സയ്‌ക്കെത്തിയ യുവാവ് മദ്യലഹരിയിൽ ആശുപത്രി തല്ലിപ്പൊളിച്ചു ; അത്യാഹിത വിഭാഗത്തിന്റെ വാതിൽ പൊളിച്ച് യുവാവ് തകർത്തത് ഇസിജി മെഷീൻ, മൾട്ടി പാര മോണിറ്റർ : ആശുപത്രിയ്ക്ക് ഉണ്ടായത് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം

സ്വന്തം ലേഖകൻ

പറവൂർ: കൈമുറിഞ്ഞ് താലൂക്ക് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ യുവാവ് മദ്യലഹരിയിൽ ആശുപത്രി തല്ലിപ്പൊളിച്ചു. ആശുപത്രിയിൽ നാശനഷ്ടം ഉണ്ടാക്കിയ കെടാമംഗലം കല്ലറയ്ക്കൽ അഖിലിനെ(23)നെ പൊലീസ് അറസ്റ്റ് ചെയ്തു.

അത്യാഹിത വിഭാഗത്തിന്റെ വാതിൽ തകർത്ത് ഇസിജി മെഷീൻ, മൾട്ടി പാര മോണിറ്റർ എന്നിവ നശിപ്പിച്ച യുവാവ് ആശുപത്രിക്ക് രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടാക്കിയത്. കൂട്ടുകാരുമൊത്തു മദ്യപിക്കുന്നതിനിടെയാണു കൈ മുറിഞ്ഞതെന്നും സംഭവസമയത്ത് ഇയാൾ മദ്യലഹരിയിൽ ആയിരുന്നെന്നും പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. അഖിലിനെ കൈ മുറിഞ്ഞ നിലയിൽ പുലർച്ചയോടെ രണ്ട് സുഹൃത്തുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്. ഈ സമയം അഖിൽ മദ്യലഹരിയിലായിരുന്നു.

മുറിവിൽ നിന്നു വലിയതോതിൽ ചോര പുറത്തേക്ക് ഒഴുകിയിരുന്നു. ആശുപത്രി അധികൃതർ മുറിവു വച്ചുകെട്ടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ അക്രമാസക്തനാവുകയായിരുന്നു. ഈസമയം കൂടെയുണ്ടായിരുന്ന രണ്ട്‌സുഹൃത്തുക്കൾ ഇയാളെ ശാന്തനാക്കാൻ ശ്രമിച്ചെങ്കിലും ഫലം ഉണ്ടാകാതെ വരികെയായിരുന്നു.

എന്നാൽ, ഇയാൾ അക്രമാസക്തനാവുകയും അവരെ മർദിക്കുകയും ചെയ്തു. തുടർന്നു മൂവരും തമ്മിൽ അടിപിടിയാവുകയും ആശുപത്രി ജീവനക്കാർക്ക് നേരെ തിരിയുകയും ചെയ്തു.സംഭവം വഷളാകുമെന്ന് മനസ്സിലാക്കിയ ലേഡി ഡോക്ടർ ഫോൺ ചെയ്യാൻ അത്യാഹിത വിഭാഗത്തിലേക്കു പോയി.

ഇതിനിടയിൽ ഡോക്ടറുടെ പിന്നാലെ എത്തിയ ഇയാൾ അത്യാഹിത വിഭാഗത്തിലെ വാതിൽ തകർത്തു. കാബിൻ പൊളിച്ചു. ഇസിജി മെഷീൻ, മൾട്ടി പാര മോണിറ്റർ എന്നിവ നശിപ്പിച്ചു. തുടർന്നു പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. ആശുപത്രിക്കു രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്ന് സൂപ്രണ്ട് ഡോ.പി.എസ്.റോസമ്മ വ്യക്തമാക്കി.

ഹോസ്പിറ്റൽ ആക്ട്, പൊതുമുതൽ നശീകരണം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് അഖിലിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ചു ഡോക്ടർമാർ ഒപി മുടക്കി. കളക്ടർ, ഡിഎംഒ എന്നിവരെത്തി ഡോക്ടർമാരുമായി ചർച്ച നടത്തി. ജീവനക്കാർക്കുള്ള സുരക്ഷ ഉറപ്പാക്കുമെന്നു കലക്ടർ പറഞ്ഞതിനുശേഷം 11 മണിയോടെയാണ് ഒപി പുനരാരംഭിച്ചത്.