
കോട്ടയം : കോട്ടയം നഗരസഭയിൽ നിന്ന് മൂന്നുകോടി രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ ജീവനക്കാരൻ അഖിൽ സി വർഗീസ് വിജിലൻസിന്റെ പിടിയിൽ. കൊല്ലത്ത് നിന്നാണ് ഇയാളെ വിജിലൻസ് പിടികൂടിയത്
അമ്മയുടെ അക്കൗണ്ടിലേക്കാണ് അഖിൽ പെൻഷൻ തുക അനധികൃതമായി അയച്ച് തട്ടിപ്പ് നടത്തിയത്. നഗരസഭയിൽനിന്ന് വിരമിച്ചവരുടെ ബാങ്ക് അക്കൗണ്ടിൽ ചില അപാകതകൾ ഉള്ളതായി നേരത്തേ പ്രാഥമികറിപ്പോർട്ട് വന്നിരുന്നു. 2020 മുതൽ അഖിൽ സി. വർഗീസ് പെൻഷൻ വിഭാഗം കൈകാര്യം ചെയ്തിരുന്നതുമുതലാണ് സാമ്പത്തിക തിരിമറി നടന്നിട്ടുള്ളതെന്നാണ് കണ്ടെത്തൽ. ഇയാളുടെ അമ്മ പി. ശ്യാമളയുടെ പേരിലുള്ള 20114143952, (ഐ.എഫ്.എസ്.സി SBIN0000903) അക്കൗണ്ടിലേക്ക് അനധികൃതമായി പെൻഷൻ തുക തിരിമറി നടത്തിയാണ് ഇയാൾ കോടികളുടെ തട്ടിപ്പ് നടത്തിയത്.
കഴിഞ്ഞ ഒരു വർഷമായി അഖിലിന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയായിരുന്നു വിജിലൻസും ക്രൈംബ്രാഞ്ചും. കോട്ടയം വെസ്റ്റ് പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു, ക്രൈം ബ്രാഞ്ച് അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് വിജിലൻസ് കേസ് ഏറ്റെടുത്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, തട്ടിപ്പിനെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം നഗരസഭയിൽ മുറുകുന്നതിനിടെയാണ് ഇന്ന് രാവിലെ കൊല്ലത്തു നിന്ന് പ്രതിയെ പിടികൂടിയത്