അഖിലിനൊപ്പം പോകണം; തുറന്ന് പറഞ്ഞ് ആല്‍ഫിയ; ഉടനടി നടപടിയെടുത്ത് മജിസ്ട്രേറ്റ്; പിന്നീട് സംഭവിച്ചത്…..!

Spread the love

സ്വന്തം ലേഖിക

ആലപ്പുഴ: വിവാഹ വേദിയിലെ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ അഖിലും ആല്‍ഫിയയും ഒന്നിക്കുന്നു.

വിവാഹത്തിന് തൊട്ടുമുൻപ് ക്ഷേത്ര പരിസരത്ത് നിന്ന് പൊലീസ് ബലം പ്രയോഗിച്ച്‌ കൊണ്ടുപോയ പെണ്‍കുട്ടിയെ മജിസ്ട്രേറ്റ് വരനൊപ്പം വിട്ടയച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആല്‍ഫിയയെ കായംകുളത്തെ ഒന്നാം ക്ലാസ് മജിസ്ട്രറ്റിന്‍റെ വീട്ടിലെത്തിച്ചത്. ഈ സമയം അഖിലും ഇവിടെയെത്തിയിരുന്നു. അഖിലിനൊപ്പം പോകണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടു. ഇത് മജിസ്ട്രേറ്റ് അനുവദിക്കുകയായിരുന്നു. ഇരുവരും കോവളത്തേക്ക് മടങ്ങി.

കോവളം കെഎസ് റോഡിന് സമീപത്തെ ക്ഷേത്രത്തില്‍ അഖിലും ആല്‍ഫിയയും തമ്മിലെ വിവാഹം നടക്കാനിരിക്കെയാണ് നാടകീയ സംഭവങ്ങളുണ്ടായത്. ക്ഷേത്ര പരിസരത്ത് നിന്നും കായംകുളം പൊലീസ് കായംകുളം സ്വദേശിയായ ആല്‍ഫിയയെ പൊലീസ് ബലം പ്രയോഗിച്ച്‌ കൂടിക്കൊണ്ട് പോവുകയായിരുന്നു.

കാണാതായെന്ന ബന്ധുക്കളുടെ പരാതിയില്‍ ആല്‍ഫിയയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനാണ് കൊണ്ട് പോയതെന്നാണ് പൊലീസിന്‍റെ വിശദീകരണം. കോവളം സ്റ്റേഷനിലേക്കാണ് ആദ്യം പെണ്‍കുട്ടിയെ കൊണ്ട് പോയത്.

പെണ്‍കുട്ടിയുടെ ബന്ധുക്കളും പൊലീസിനൊപ്പമുണ്ടായിരുന്നെങ്കിലും കൂടെ പോകാൻ ആല്‍ഫിയ തയ്യാറായില്ല. ബലം പ്രയോഗിച്ചാണ് ഒടുവില്‍ സ്വകാര്യ വാഹനത്തിലേക്ക് കയറ്റിയത്.