പുതിയ എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന 32 സെന്റ് സ്ഥലത്തെ സംബന്ധിച്ച് തര്‍ക്കം: സി പി എമ്മിന് നോട്ടീസ് അയച്ച് സുപ്രിം കോടതി: ഐ എസ് ആർ ഒ ശാസ്ത്രജ്ഞയാണ് പരാതി നൽകിയത്.

Spread the love

തിരുവനന്തപുരം: പുതിയ എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന ഭൂമിയെ സംബന്ധിച്ച തര്‍ക്കത്തില്‍ സിപിഎമ്മിന് നോട്ടീസയച്ച്‌ സുപ്രീം കോടതി.
പുതിയ എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന 32 സെന്റ് സ്ഥലത്തെ സംബന്ധിച്ചാണ് തര്‍ക്കം.

ഭൂമിയുടെ ആദ്യ ഉടമ പോത്തന്‍ കുടുംബാംഗങ്ങള്‍ ആയിരുന്നു. അവര്‍ ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷനില്‍ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ സ്ഥാപനം ജപ്തി നടപടികളിലേക്ക് കടന്നു. പിന്നീട് ഭൂമി ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞയായ ഇന്ദുവും സുഹൃത്തും ചേര്‍ന്ന് വാങ്ങുകയായിരുന്നു.

ഭൂമി തങ്ങളുടെ കൈവശം ഉണ്ടായിരുന്ന സമയത്ത് തിരുവനന്തപുരത്തെ കോടതി ഈ വസ്തു ലേലം ചെയ്തുവെന്നാണ് ഇന്ദു സുപ്രീം കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്. പോത്തന്‍ കുടുംബം വരുത്തിയ വായ്പ കുടിശ്ശിക തിരിച്ചെടുക്കാനായിരുന്നു ലേലം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജസ്റ്റിസ്മാരായ മന്‍മോഹന്‍ , അരവിന്ദ് കുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ഒരാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്ന് സിപിഎമ്മിനോട് സുപ്രീം കോടതി ആവശ്യപെട്ടിട്ടുണ്ട്.