
പിണറായി വിജയനും എം.എ.ബേബിയും തുല്യ വലുപ്പത്തിൽ ; എകെജി സെന്റർ ഉദ്ഘാടനത്തിന് പുതിയ പോസ്റ്റർ ; പാർട്ടിക്കുള്ളിൽ വിമർശനം ഉയർന്നതിനെ തുടർന്നാണ് പോസ്റ്റർ മാറ്റിയതെന്ന് സൂചന
കോട്ടയം :എം.എ.ബേബി ജനറൽ സെക്രട്ടറി ആയതോടെ എകെജി സെന്റർ ഉദ്ഘാടനത്തിന് പുതിയ പോസ്റ്റർ. നിലവിൽ രണ്ടു തരം പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങളിലും പാർട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലും പ്രചരിക്കുന്നു. ഒരു പോസ്റ്ററിൽ ഉദ്ഘാടകൻ പിണറായി വിജയന്റെ ചിത്രം മാത്രം വലുതാണ്. എം.എ.ബേബി, പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, എ.കെ.ബാലൻ എന്നിവരുടെ ചിത്രങ്ങൾ താഴെ ഒരേ വലുപ്പത്തിൽ.
നീല പശ്ചാത്തലിലാണ് ഈ പോസ്റ്റർ. അടുത്ത പോസ്റ്ററിൽ ചിത്രങ്ങളുടെ ക്രമീകരണം മാറി. പിണറായി വിജയനും എം.എ. ബേബിയും തുല്യ വലുപ്പത്തിൽ. ഇവർക്കൊപ്പം വിജയരാഘവനും എം.വി. ഗേവിന്ദനും എ.കെ. ബാലനും ഒരേ നിരയിൽ. ഇവരുടെ ചിത്രങ്ങൾക്ക് വലുപ്പവും കുറവാണ്. ഇത് പാർട്ടി വൃത്തങ്ങളിൽ ചർച്ചയാവുന്നു. എം.എ. ബേബിക്ക് പ്രാധാന്യം കുറഞ്ഞതിനെ തുടർന്ന് പാർട്ടിക്കുള്ളിൽ തന്നെ വിമർശനം ഉയർന്നിരുന്നു. ഇതു മൂലമാണ് പോസ്റ്റർ മാറ്റിയതെന്നാണ് സൂചന. അതേ സമയം പോസ്റ്റർ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ച നടക്കുന്നുണ്ട്. ജനറൽ സെക്രട്ടറിയല്ലേ പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്യേണ്ടതെന്ന് കമന്റുകളിൽ പലരും ആരായുന്നു.
പാർട്ടി കോൺഗ്രസിന് മുമ്പ് തന്നെ ഉദ്ഘാടനവും കാര്യപരിപാടികളും തീരുമാനിച്ചിരുന്നു. പോസ്റ്റർ അടക്കം തയ്യാറാക്കുകയും ചെയ്തു. പിന്നീടാണ് എം.എ.ബേബിയെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കുന്നത്. ഇതോടെ പോസ്റ്റർ തിരുത്തി അച്ചടിച്ചുവെന്നാണ് അറിവ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
