video
play-sharp-fill

Saturday, May 17, 2025
HomeCrimeഎ.കെ.ജി സെന്‍റർ ആക്രമണം; പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി

എ.കെ.ജി സെന്‍റർ ആക്രമണം; പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി

Spread the love

തിരുവനന്തപുരം: എ.കെ.ജി സെന്‍റർ ആക്രമണക്കേസിലെ പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മാധ്യമം പത്രത്തിനെതിരെ കെ.ടി.ജലീൽ കത്തയച്ചെങ്കിൽ അത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമനെതിരായ കേസിൽ സർക്കാർ വിട്ടുവീഴ്ച ചെയ്യില്ലെന്നും സ്വർണക്കടത്ത് കേസ് കർണാടകയിലേക്ക് മാറ്റണമെന്ന ഇ.ഡിയുടെ ആവശ്യത്തെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇടവേളയ്ക്ക് ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഇതുവരെ മൗനം പാലിച്ച വിഷയങ്ങളിൽ മുഖ്യമന്ത്രി മൗനം വെടിഞ്ഞു. ‘എ.കെ.ജി സെന്‍റർ ആക്രമണക്കേസിലെ അന്വേഷണം പ്രതികളെ കണ്ടെത്താൻ കഴിയാത്തതിനാലാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. അവർ ഗൗരവമായി അന്വേഷിക്കുകയാണ്. പ്രതികളെ ഉടൻ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments