എ.കെ.ജി സെന്ററിനു നേരേയുണ്ടായ ബോംബാക്രമണം; കോട്ടയം നഗരത്തിൽ സി.പി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി
സ്വന്തം ലേഖകൻ
കോട്ടയം: എ.കെ.ജി സെന്ററിനു നേരെ ഇന്നലെ രാത്രിയുണ്ടായ ബോംബാക്രമണത്തിൽ പ്രതിഷേധിച്ച് കോട്ടയം നഗരത്തിൽ സി.പി.എം പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രകടനം.
തിരുനക്കരയിൽ നിന്നും ആരംഭിച്ച പ്രകടനം ശീമാട്ടി റൗണ്ടാന ചുറ്റി ഗാന്ധിസ്‌ക്വയറിൽ സമാപിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോൺഗ്രസിനെതിരെ വ്യാപകമായി പ്രതിഷേധ മുദ്രാവാക്യങ്ങൾ ഉയർത്തിയ പ്രവർത്തകർ പ്രകടനത്തിനിടെ കോൺഗ്രസിന്റെ ഫ്ലക്സ് ബോർഡുകലും തകർത്തു.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ.അനിൽകുമാർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ സി.എൻ സത്യനേശൻ, എം.കെ പ്രഭാകരൻ, കെ.ആർ അജയ്, ഏരിയ സെക്രട്ടറി കെ.ശശികുമാർ, പി.ജെ വർഗീസ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
വെസ്റ്റ് എസ് എച്ച് ഒ അനൂപ് കൃഷ്ണയുടേയും, എസ് ഐ ടി ശ്രീജിത്തിന്റേയും നേതൃത്വത്തിൽ വൻ പൊലീസ് സംഘം നഗരത്തിൽ നിലയുറപ്പിച്ചിരിക്കുകയാണ്.
Third Eye News Live
0